സരസ്വതി നായർ മുളുണ്ടിൽ നിര്യാതയായി; സംസ്കാരം ഇന്ന്

by WhatsUp Mumbai

മുംബൈ : മുളുണ്ട് ഈസ്റ്റിൽ മകളോടൊപ്പം താമസിച്ചിരുന്ന തൃശൂർ പുല്ലഴി ചേലാട്ട് കുടുംബാംഗം ശ്രീമതി സരസ്വതി നായർ (81) വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ജൂൺ 13 ശനിയാഴ്ച വൈകുന്നേരം നിര്യാതയായി. മുളുണ്ട് ഈസ്റ്റ് സിദ്ധി ഹൗസിങ് സൊസൈറ്റിയിലെ ഫ്ലാറ്റ് നമ്പർ 302-ലായിരുന്നു താമസം. പരേതനായ ശങ്കരൻ നായരാണ് ഭർത്താവ്.

സംസ്കാര ചടങ്ങുകൾ ഇന്ന് (ജൂൺ 14, ഞായറാഴ്ച) രാവിലെ മുളുണ്ട് ഈസ്റ്റ് ടാറ്റാ കോളനി സ്മശാനത്തിൽ വെച്ച് നടക്കും.

മക്കൾ: മീന നായർ, സ്മിത നായർ, സന്ധ്യ നായർ, സിന്ധു നായർ.

മരുമക്കൾ: ശശിധരൻ നായർ (മാനേജിങ് കമ്മിറ്റി മെമ്പർ, മുളുണ്ട് കേരള സമാജം), പരേതനായ പ്രകാശ് നായർ, ശ്യാം പി. നായർ, ദേവദാസ് പി.

പേരമക്കൾ: ശ്യാം നായർ, ആര്യൻ നായർ, സിദ്ധാർഥ് നായർ, ആദിത്യ നായർ.

You may also like