നെരുളിൽ നാദവിസ്മയമായി ഉൽവെ കേരള സമാജത്തിന്റെ ചെണ്ടമേള അരങ്ങേറ്റം

by WhatsUp Mumbai

നവിമുംബൈ : കേരള സമാജം ഉൽവെ നോഡ് സംഘടിപ്പിച്ചു വരുന്ന ചെണ്ടമേള ക്ലാസുകളിലെ ആദ്യ ബാച്ചിന്റെ അരങ്ങേറ്റം നെരുൾ അയ്യപ്പ ക്ഷേത്ര സന്നിധിയിൽ അതിഗംഭീരമായി നടന്നു. തനത് കലാസാംസ്കാരിക പാരമ്പര്യത്തിന്റെ താളം പുതുതലമുറയിലേക്ക് പകർന്നുനൽകിയ അരങ്ങേറ്റത്തിൽ കുട്ടികൾ തങ്ങളുടെ കഴിവും കഠിനാധ്വാനവും വേദിയിൽ പുറത്തെടുത്തു.

പരിശീലനത്തിന് നേതൃത്വം നൽകിയ ഗുരു ശരത്തിനെയും പങ്കെടുത്ത കുട്ടികളെയും മാതാപിതാക്കളെയും സംഘാടകരെയും പിന്തുണ നൽകിയ എല്ലാ അംഗങ്ങളെയും കേരള സമാജം ഉൽവെ നോഡ് അഭിനന്ദനം അറിയിച്ചു.

​ചെണ്ടമേള ക്ലാസുകളുടെ പുതിയ അഡ്മിഷനായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 8097386840.

You may also like