വീണ്ടുമൊന്നിക്കാൻ ഡോംബിവ്‌ലിയിലെ കണ്ണൂർ കൂട്ടായ്മ; ഓർമ്മകൾ പുതുക്കാൻ കാൻഫ ‘കുടുംബസംഗമം’ ജൂൺ 7-ന്

by WhatsUp Mumbai

താനെ : നഗരത്തിലെ സൗഹൃദങ്ങളും നാട്ടുഓർമ്മകളും പുതുക്കാൻ ഡോംബിവ്‌ലിയിലെ  മലയാളി കൂട്ടായ്മയായ കണ്ണൂർ ഫ്രണ്ട്സ് അസോസിയേഷൻ (കാൻഫ – KANFA) ഒരുങ്ങുന്നു. അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ വിപുലമായ ‘കുടുംബസംഗമം’ ജൂൺ 7 ഞായറാഴ്ച വൈകിട്ട് 4:30 മുതൽ ഡോംബിവ്‌ലി ഈസ്റ്റിലുള്ള കംബൽപാട മോഡൽ കോളേജിൽ വെച്ച് നടക്കും.

വീണ്ടും ഒന്നിക്കാം, സന്തോഷം പങ്കിടാം’ എന്ന ആപ്തവാക്യവുമായി അണിയിച്ചൊരുക്കുന്ന ഈ കുടുംബസംഗമത്തിൽ ഡോംബിവ്‌ലിയിലെയും പരിസരപ്രദേശങ്ങളിലെയും നിരവധി ‘കാൻഫ’ മലയാളി കുടുംബങ്ങൾ ഒത്തുചേരും. നഗര ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ പരസ്പരം കാണാനും സൗഹൃദം പങ്കിടാനുമുള്ള ഒത്തുചേരൽ വേദിയായി ഈ സംഗമം മാറും.

സംഗമത്തിന് മാറ്റുകൂട്ടാനായി വൈവിധ്യമാർന്ന വിനോദ പരിപാടികൾ, അംഗങ്ങളുടെയും കുട്ടികളുടെയും മനോഹരമായ കലാപരിപാടികൾ, വിഭവസമൃദ്ധമായ നാടൻ ഭക്ഷണം എന്നിവയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

You may also like