173
മുംബൈ: സബർബൻ യാത്രക്കാരുടെ യാത്രാദുരിതത്തിന് പരിഹാരവുമായി സെൻട്രൽ റെയിൽവേയുടെ നിർണ്ണായക തീരുമാനം. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം മുതൽ 22 ലോക്കൽ ട്രെയിൻ സർവീസുകൾ കൂടി 15 കോച്ചുകളായി (15-car rakes) ഉയർത്തി സർവീസ് നടത്തും.
തിരക്കേറിയ റൂട്ടുകളിൽ കൂടുതൽ യാത്രാസൗകര്യം ഒരുക്കുന്നതിനും ട്രെയിനുകളിലെ വൻ തിരക്ക് കുറയ്ക്കുന്നതിനുമാണ് സെൻട്രൽ റെയിൽവേ 12 കോച്ചുകളിൽ നിന്ന് ശേഷി കൂട്ടിയത്. പുതിയ സർവീസുകളുടെ കൃത്യമായ റൂട്ടുകളും സമയക്രമവും സെൻട്രൽ റെയിൽവേ ക്രമീകരിച്ചിട്ടുണ്ട്.