ആഗോള തലത്തിൽ സനാതന ധർമ്മത്തിൻ്റെ പ്രസക്തി വർദ്ധിക്കുന്നു : ബ്രഹ്മർഷി മോഹൻജി

by WhatsUp Mumbai

മുംബൈ : ആഗോള തലത്തിൽ സനാതന ധർമ്മത്തിൻ്റെ പ്രസക്തി വർദ്ധിച്ചുവരികയാണെന്ന് ബ്രഹ്മർഷി മോഹൻജി പറഞ്ഞു. വസായ് സനാതന ധർമ്മ സഭയുടെ എട്ടാമത് ഹിന്ദുമത സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സത്‌സംഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ സംസ്കൃതിക്ക് ആഗോള തലത്തിൽ സ്വീകാര്യത കൂടിവരികയാണ് യുവതലമുറയ്ക്ക് സെമറ്റിക് മതങ്ങളിലുള്ള താൽപ്പര്യം കുറഞ്ഞുവരുന്നതായാണ് കാണുന്നത്. ഹ്രസ്വമായ ജീവിത കാലയളവിൽ നല്ല പ്രവർത്തികളും ചിന്താകളും പെരുമാറ്റവും കൊണ്ട് ജീവിതം ധന്യമാക്കണം ബ്രഹ്മർഷി മോഹൻജി പറഞ്ഞു. വൃന്ദാവനിൽ മോഹൻജി ഫൗണ്ടേഷൻ നിർമ്മിക്കുന്ന ഗുരുവായൂരപ്പൻ ക്ഷേത്രത്തിൻ്റെ പണി പുരോഗമിക്കുകയാണെന്നും പാൽഘറിലെ ഗണേഷ് പുരിക്കടുത്തുള്ള ചാംപ്ലിയിൽ മോഹൻജി ഫൗണ്ടേഷൻ്റെ ഭാരതത്തിലെ ആസ്ഥാനം നിർമ്മിച്ചു വരികയാണെന്നും ആദിവാസി ജില്ലയായ പാൽഘറിൽ ഫൗണ്ടേഷൻ വിവിധ ക്ഷേമ പദ്ധതികൾ ഏറ്റെടുത്ത് നടത്തുമെന്നും   ബ്രഹ്മർഷി മോഹൻജി അറിയിച്ചു.
കേരളത്തിൽ ഹൈന്ദവ സമൂഹം കനത്ത വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുകയാണെന്നും ലൗ ജിഹാദ് നാർക്കോട്ടിക്ക് ജിഹാദ് കോർപ്പറേറ്റ് ജിഹാദ് എന്നിങ്ങനെ ഹൈന്ദവ സമൂഹത്തെ ഉൻമൂലനം ചെയ്യാനുള്ള ശ്രമങ്ങൾ തീവ്രവാദ സംഘടനകൾ നടത്തിവരികയാണ്. ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് മുസ്ലിം സംഘടനകളുടെ ആസൂത്രിതമായ നീക്കം കേരളത്തിൽ ശക്തമാണ് വിഷുദിനത്തിൽ വിഷുക്കണിയോടൊപ്പം കുഴിമന്തിയുടെ ചിത്രം വെച്ച് വ്യാപകമായി പരസ്യം പ്രചരിപ്പിച്ചത് ഇതിനുദാഹരണമാണ് ഇതൊരു സൂചനയാണ് വരും വർഷങ്ങളിൽ ഇത് ശക്തിയാർജ്ജിക്കും സമ്മേളനത്തിൽ സംസാരിച്ച വിശ്വഹിന്ദു പരിഷത് കേരള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: അനിൽ വിളയിൽ പറഞ്ഞു. കേരളത്തിലെ പ്രബല ഹിന്ദു സംഘടനകളായ എൻ എസ് എസ്സിൻ്റേയും എസ് എൻ ഡി പിയുടേയും നേതാക്കളായ സുകുമാരൻ നായരേയും വെള്ളാപ്പള്ളി നടേശനേയും ചീത്തവിളിച്ചു കൊണ്ട് ലീഗു പ്രവർത്തകർ തെരുവിലിറങ്ങിയത് ഒരു സൂചനയാണ്. ഇതിനെതിരെ പ്രതികരിച്ച എസ് എൻ ഡി പി ശാഖ പ്രവർത്തകരെ മനസ്സുകൊണ്ട് അഭിനന്ദിക്കുന്നു. ഹിന്ദു സമൂഹം ജാതി ചിന്തകൾ വെടിഞ്ഞ് ഒറ്റക്കെട്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് 140 അംഗ കേരള നിയമ സഭയിൽ 71 പേർ ന്യൂനപക്ഷം എന്നു പറയപ്പെടുന്ന വിഭാഗത്തിൽ നിന്ന് വന്നപ്പോൾ ഭൂരിപക്ഷ വിഭാഗത്തിൽ നിന്ന് 69 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത് ഈ നില തുടർന്നാൽ അധികം താമസിയാതെ കേരളത്തിലെ ഹിന്ദുക്കൾക്ക് കാശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥയുണ്ടാകും  അഡ്വ:അനിൽ വിളയിൽ മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന അയ്യപ്പ സമാജങ്ങൾ
 പോലുള ഹൈന്ദവ സംഘടനകൾ സത് സംഗങ്ങൾ പോലുള്ള അദ്ധ്യാത്‌മിക പരിപാടികൾ സംഘടിപ്പിച്ച്  യുവതലമുറയെ സനാതന ധർമ്മത്തോട് അടുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണം നമ്മുടെ തലമുറ എങ്ങനെയെങ്കിലും കഴിഞ്ഞു പോകും വരുന്ന തലമുറ കനത്ത ഭീഷണിയാണ് നേരിടേണ്ടി വരിക ഈ സാഹചര്യത്തിൽ വരുന്ന തലമുറയിൽ സനാതനധർമ്മത്തെക്കുറിച്ച് അവബോധമുണ്ടാക്കുക എന്നത് അവർക്ക് ചെയ്തു കൊടുക്കാവുന്ന ഏറ്റവും നല്ല കാര്യമായിരിക്കും രക്ഷിതാക്കളും ഇക്കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്  ചടങ്ങിൽ സംസാരിച്ച സനാതന ധർമ്മസഭ അദ്ധ്യക്ഷൻ കെ ബി ഉത്തംകുമാർ പറഞ്ഞു.
മങ്കര സുകുമാരൻ, ശബരിനാഥ്, നാരായണൻ നമ്പൂതിരി, പവനൻ കെ,  വസായ് ഈസ്റ്റ് അയ്യപ്പ സമാജത്തിനുവേണ്ടി കൃഷ്ണകുമാർ ഹിന്ദു ജാഗരൺ  സമിതിക്കുവേണ്ടി രമേശ് കാമത്ത് തുടങ്ങി വിവിധ ഹിന്ദു സംഘടന പ്രതിനിധികൾ മോഹൻജിയെ ആദരിച്ചു.   നായർ വെൽഫേർ അസോസിയേഷൻ പ്രസിഡണ്ട് പ്രഭാ എസ് നായർ എസ്എൻഡിപി യോഗം വസായ് യൂണിറ്റ് പ്രസിഡണ്ട് രമേശ് കാട്ടുങ്കൽ , വിശ്വകർമ്മ സമാജം പ്രസിഡണ്ട് വിനോദ് കുമാർ, വസായ് റോഡ് ഈസ്റ്റ് അയ്യപ്പ സമാജം പ്രസിഡണ്ട് സന്തോഷ് നായർ, കേന്ദ്രീയ നായർ സമാജം പ്രസിഡണ്ട് ഹരികുമാർ മേനോൻ, സനാതന ധർമ്മസഭ രക്ഷാധികാരി കെജികെ കുറുപ്പ്, നായർ വെൽഫേർ അസോസിയേഷൻ ജനറൽ സെക്രട്ടറി ഒ.സി രാജ് കുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. അമർ ദാസ് നായർ നന്ദി രേഖപ്പെടുത്തി

You may also like