ഗുരുദേവഗിരിയിൽ രാമായണ മാസാചരണം ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ; ജന്മനാളുകളിൽ കർക്കടക പൂജ നടത്താൻ സൌകര്യം

by WhatsUp Mumbai

നവിമുംബൈ : കർക്കടക മാസപ്പുലരിയെ ഭക്തിസാന്ദ്രമാക്കാൻ നവിമുംബൈ നെരൂൾ ഗുരുദേവഗിരി ഒരുങ്ങി. രാമായണ മാസാചരണത്തോടനുബന്ധിച്ച് ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ വിപുലമായ ചടങ്ങുകളാണ് ഗുരുദേവഗിരിയിൽ ക്രമീകരിച്ചിരിക്കുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന ആത്മീയോത്സവത്തിൽ ദിവസേന പുലർച്ചെ ഗണപതി ഹോമം, വിശേഷാൽ പൂജകൾ, രാമായണ പാരായണം എന്നിവ ഉണ്ടായിരിക്കും. സായംസന്ധ്യകളിൽ ഭക്തിയുടെ നിറവോടെ വൈകിട്ട് 7.15 മുതൽ ഭഗവതി സേവയും തുടർന്ന് ഭക്തർക്കായി അന്നദാനവും നടക്കും.

പുണ്യമാസത്തിൽ ഭക്തർക്ക് അവരവരുടെ ജന്മ നാളുകളിൽ ഗണപതി ഹോമവും ഭഗവതിസേവയും (ദേവീ പൂജ) ഉൾക്കൊള്ളുന്ന സവിശേഷമായ ‘കർക്കട പൂജ’യും അന്നദാനവും നടത്തുന്നതിനുള്ള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും 7304085880, 8369312803, 9820165311 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You may also like