മഴയോർമ്മകളുടെ ഈരടികളുമായി ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ ‘മഴമൊഴികൾ’ സാഹിത്യ സായാഹ്നം

by WhatsUp Mumbai

ഡോംബിവ്‌ലി: കേരളീയ സമാജം (Regd.) ഡോംബിവ്‌ലിയുടെ ആഭിമുഖ്യത്തിൽ ജൂലൈ മാസത്തെ സാഹിത്യസായാഹ്നമായ ‘മഴമൊഴികൾ’ സംഘടിപ്പിച്ചു. സാഹിത്യസ്നേഹികളുടെ സജീവമായ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. മഴയെ ആസ്പദമാക്കിയുള്ള കഥകൾ, കവിതകൾ, ഗാനങ്ങൾ, അനുഭവക്കുറിപ്പുകൾ, ഓർമ്മകൾ എന്നിവയുടെ അവതരണത്താൽ സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും മനോഹരമായ ഒരു സംഗമവേദിയായി പരിപാടി മാറി.

കേരളീയ സമാജം പൊതുകാര്യദർശി രാജശേഖരൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ എഴുത്തുകാരി ലിജി ആർ. നമ്പ്യാർ ഉദ്ഘാടന സന്ദേശം നൽകി. സദസ്സിൽ നിന്നുള്ള അംഗങ്ങളുടെ സ്വതസിദ്ധമായ അവതരണങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടി.

ജോയ് ഗുരുവായൂർ പരിപാടിയുടെ അവതാരകനായി എത്തി ചടങ്ങുകൾ ഭംഗിയായി ഏകോപിപ്പിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

കേരളീയ സമാജം ഡോംബിവ്‌ലി ആർട്സ് & കൾച്ചർ വിങ് സെക്രട്ടറി ഇൻ-ചാർജ് മനോജ് കുമാർ സ്വാഗതം പറഞ്ഞു .

You may also like