55
മുംബൈ: മോഹൻ നായർ രചനയും പ്രേംകുമാർ മുംബൈ സംഗീതവും ആശാ മിഥുൻ ആലാപനവും ചെയ്ത് “മഹാറാണി” അണിയിച്ചൊരുക്കുന്ന “ഭസ്മാഞ്ചൽ” എന്ന മലയാളം മെഗാ നാടകത്തിന്റെ ഓഡിയോ റിലീസ് ഞായറാഴ്ച നഹാർ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയതിൽ നടന്നു.
സാമൂഹ്യ പ്രവർത്തകനും, ചിത്രകാരനും വയലിൻ ആർട്ടിസ്റ്റുമായ സുന്ദരൻ നായർ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ വിജയകുമാർ രാഗലയ, ശ്രീകാന്ത് നായർ, ഹരികുമാർ മേനോൻ, പ്രേംലാൽ, സുമ മുകുന്ദൻ, എന്നിവർ സംസാരിച്ചു.
വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എം.ജി. അരുൺ, കാട്ടൂർ മുരളി, ത്യാഗരാജൻ, കുമാർ തോട്ടുപുറത്ത് എന്നിവരെ ഈ ചടങ്ങിൽ ആദരിച്ചു. ശ്രീകുമാർ മാവേലിക്കര ചടങ്ങുകൾ നിയന്ത്രിച്ചു.