389
നവി മുംബൈ: ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വളരെ വ്യത്യസ്തവും വിപുലവുമായി സെപ്റ്റംബർ 19, 20 തിയതികളിൽ ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 19-ന് വൈകീട്ട് 4.30-ന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കും.
കോപ്പർഖൈർനെ സെക്ടർ 2A-യിലുള്ള വരിഷ്ട ഹോട്ടലിന് സമീപത്ത് നിന്നാണ് ഘോഷയാത്ര ആരംഭിക്കുന്നത്. നിരവധി വാദ്യമേളങ്ങൾ, മഹാബലി, മോഹിനിയാട്ടം, വാമനൻ, കഥകളി, പുലിക്കളി എന്നിവയും പാരമ്പര്യ വേഷവിധാനങ്ങളണിഞ്ഞ മെമ്പർമാരും കുടുംബങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും.
സാംസ്കാരിക ഘോഷയാത്ര കോപ്പർഖൈർനെ സെക്ടർ 11-ലുള്ള കഫെ കോഫി ഡേയുടെ അടുത്തുനിന്ന് തിരിഞ്ഞ് വൈകീട്ട് 7 മണിക്ക് സമാജത്തിൽ എത്തിച്ചേരും. ഘോഷയാത്രയിലും തുടർന്നുള്ള ഓണാഘോഷ പരിപാടികളിലും എല്ലാവരും പങ്കാളികളാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.