ചൂടിൽ ചുട്ടുപൊള്ളുന്ന മുംബൈ; താപനില 40°C, അഞ്ചു വർഷത്തിനിടയിലെ ഉയർന്ന ചൂട്

by WhatsUp Mumbai

മുംബൈ : കഴിഞ്ഞ ദിവസവും മുംബൈയിൽ കനത്ത ചൂട് തുടർന്നു. സാന്താക്രൂസ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ 40 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ നഗരത്തിലെ ഏറ്റവും ഉയർന്ന ചൂടാണിത്. സാധാരണയെക്കാൾ ഏകദേശം 7.6 ഡിഗ്രി കൂടുതലായതിനാൽ ഹീറ്റ്‌വേവ് സാഹചര്യമാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കൻ കൊങ്കൺ മേഖലയിലും ചൂട് കനക്കുകയാണ്. ദഹാനുവിൽ 40°C, താനെയിൽ 39.2°C എന്നിങ്ങനെയാണ് താപനില.

കടുത്ത ചൂടിനെ തുടർന്ന് മുംബൈ, താനെ, പാൽഘർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും ചൂട് തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഗുജറാത്ത്–രാജസ്ഥാൻ ഭാഗങ്ങളിൽ നിന്നുള്ള ചൂടുള്ള കരകാറ്റുകളാണ് താപനില ഉയരാൻ പ്രധാന കാരണം. മാർച്ച് മധ്യത്തോടെ ചൂടിൽ കുറവുണ്ടാകാമെന്നാണ് പ്രതീക്ഷ.

You may also like