​ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗം: 18 ദിവസത്തിനിടെ 23 ബസ് ഡ്രൈവർമാരെ പിടികൂടി ‘ബെസ്റ്റ്’

by WhatsUp Mumbai

മുംബൈ: ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നത് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിൽ, പരിശോധനയും നടപടിയും കടുപ്പിച്ച് ബൃഹന്മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് (BEST). വെറും 18 ദിവസത്തിനിടെ വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച 23 ‘വെറ്റ്-ലീസ്’ (wet-lease) ബസ് ഡ്രൈവർമാരെയാണ് അധികൃതർ പിടികൂടിയത്.

യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ പ്രത്യേക സുരക്ഷാ പരിശോധനകളിലാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയത്. വൻ ദുരന്തങ്ങൾക്ക് വഴിവെച്ചേക്കാവുന്ന ഇത്തരത്തിലുള്ള ഗുരുതരമായ വീഴ്ചകൾക്കെതിരെ കടുത്ത നടപടികൾ കൈക്കൊള്ളാനാണ് ബി.ഇ.എസ്.ടി മാനേജ്‌മെന്റ് തീരുമാനം.

നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്കെതിരെ കടുത്ത പിഴയും ശിക്ഷാനടപടികളും ചുമത്തുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്നും ഡ്രൈവിങ്ങിനിടെയുള്ള ഫോൺ ഉപയോഗം ഒരു കാരണവശാലുംച്ചു പൊറുപ്പിക്കില്ലെന്നും ബി.ഇ.എസ്.ടി അധികൃതർ വ്യക്തമാക്കി.

You may also like