മുംബൈ : ശ്രീനാരായണ മന്ദിരസമിതി മീരാറോഡ്, ദഹിസർ, ഭയന്തർ യൂണിറ്റിൽ വനിതാ ദിനം ആഘോഷിച്ചു.
ഞായറാഴ്ച വൈകിട്ട് 4 നു മന്ദിരസമിതി ഹാളിൽ വനിതകളുടെ നിരവധി കലാവിരുന്നുകളോടെ ആരംഭിച്ച ആഘോഷ പരിപാടികളിൽ നിരവധി വനിതകൾ പങ്കെടുത്തു. സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ,
ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ എങ്ങനെ തിരിച്ചറിയാം എന്നീ വിഷയങ്ങളെ കുറിച്ച് ഡോ. അശ്വതി പിള്ള (Tata Institute of Social sciences, Head and Neck pliative Care) സംസാരിച്ചു. വനിതാ വിഭാഗം കേന്ദ്ര കമ്മിറ്റി സെക്രട്ടറി വിജയ രഘുനാഥ് അധ്യക്ഷത വഹിച്ചു. സോണൽ കൺവീനർ വന്ദന സതൃൻ, ശ്രീ ശാരദ മഹിളാ വെൻജർ ഡയറക്ടർ വൽസ ചന്ദ്രൻ, സമിതി സോണൽ സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ, യൂണിറ്റ് സെക്രട്ടറി സുമിൻ സോമൻ എന്നിവർ ആശംസകൾ നേർന്നു. വനിതാ വിഭാഗം സെക്രട്ടറി സുമ രാജൻ സ്വാഗതവും ധന്യ സുധീരൻ കൃതജ്ഞതയും പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഭയന്തറിലെ ബാലാശ്രയത്തിലെ കുട്ടികൾക്ക് യൂണിഫോം നൽകി.
നാടൻ പാട്ടുകൾ, പഴയതും പുതിയതുമായ ഗാനങ്ങൾ കോർത്തിണക്കിയ സർഗലയ ട്രൂപ്പിൻ്റെ മ്യൂസിക്കൽ നൈറ്റും
വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.