97
താനെ : കൈരളി സമാജം കൽവയുടെ പുതിയ ഓഫീസ് മാർച്ച് 8-ന് കൽവയിലെ നിഷ അപ്പാർട്ട്മെന്റിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് അന്താരാഷ്ട്ര വനിതാ ദിനവും ആഘോഷിച്ചു.
കെ.കെ.എസ് പ്രസിഡന്റ് ഹരിഹരൻ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. ആത്മ പ്രസിഡന്റ് ശശികുമാർ, സതീഷ്, ഉപേന്ദ്ര മേനോൻ, കൽവ സമാജം പ്രസിഡന്റ് രാധാകൃഷ്ണൻ, ട്രഷറർ ജയപ്രകാശ്, സെക്രട്ടറി സുമ മുകുന്ദൻ, അഡ്വ. മന്മകുമാർ, മുരളി നായർ, വിജയൻ പിള്ള, ജോർജ്, ആനന്ദ്, മുൻ സെക്രട്ടറി ബാലകൃഷ്ണൻ, സുരേന്ദ്രൻ, സജിത് എന്നിവർ ചേർന്ന് നിലവിളക്ക് തെളിച്ചു.
തുടർന്ന് സുമ മുകുന്ദനും സുധ സുരേന്ദ്രനും ചേർന്ന് കേക്ക് മുറിച്ച് വനിതാ ദിനാഘോഷം നടത്തി.