134
മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ പൊതുയോഗം ഏപ്രിൽ 19-ന് ഞായറാഴ്ച രാവിലെ 9.30 മുതൽ ചെമ്പൂർ ആദർശ വിദ്യാലയത്തിൽ നടക്കും. പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം നിർവഹിക്കും.
ജനറൽ കൗൺസിൽ, ചാപ്റ്റർ പ്രവർത്തക സമിതി, ഉപദേശക സമിതി എന്നിവയുടെ രൂപീകരണവും അധ്യാപകർക്ക് തിരിച്ചറിയൽ കാർഡുകളും 2025 ലെ പഠനോത്സവ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതുമാണ് പ്രധാന പരിപാടികൾ. മുംബൈ ചാപ്റ്ററിലെ പന്ത്രണ്ട് മേഖലകളിൽ നിന്നുള്ള അധ്യാപകരും വിവിധ സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും.