താരാപ്പൂരിൽ ഗുരുമന്ദിരം സമർപ്പിച്ചു; ഭക്തിസാന്ദ്രമായി പ്രതിഷ്ഠാചടങ്ങുകൾ

by WhatsUp Mumbai

താരാപ്പൂർ: ശ്രീനാരായണ മന്ദിരസമിതിയുടെ നേതൃത്വത്തിൽ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമിച്ച ശ്രീനാരായണഗുരു മന്ദിരത്തിൽ ഗുരുദേവ പ്രതിഷ്ഠാ കർമവും മന്ദിര സമർപ്പണവും ചൊവ്വാഴ്ച രാവിലെ നടന്നു. സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ ചടങ്ങുകൾ നിർവഹിച്ചു.

പൂജാ ചടങ്ങുകൾക്ക് രതീഷ് ശാന്തികളും മനോജ് ശാന്തികളും മുഖ്യ കാർമികത്വം വഹിച്ചു. സമിതി ചെയർമാൻ എൻ. മോഹൻദാസ്, സോണൽ സെക്രട്ടറിമാരായ പി. ഹരീന്ദ്രൻ, കെ. ഉണ്ണികൃഷ്ണൻ, താരാപ്പൂർ യൂണിറ്റ് സെക്രട്ടറി പി. മോഹനൻ, കൗൺസിൽ അംഗങ്ങൾ, വനിതാ-യുവജന വിഭാഗം പ്രവർത്തകർ, സമിതി അംഗങ്ങൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

ഗുരുദേവ ഭക്തനായ രണുദേവനാണ് ഗുരുമന്ദിരം നിർമിച്ച് സമർപ്പിച്ചത്. മന്ദിരവും അനുബന്ധ നടപ്പന്തലും നിർമിക്കാൻ സഹകരിച്ച എല്ലാവർക്കും പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി.

You may also like