154
മുംബൈ: വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ പത്തോളം നിർണായക ബില്ലുകൾ അവതരിപ്പിക്കാൻ മഹാരാഷ്ട്ര സർക്കാർ. വനിതാ കർഷകർക്ക് ഔദ്യോഗികമായി നിയമപരമായ പദവി നൽകുന്ന ചരിത്രപ്രധാനമായ നിയമ നിർമ്മാണം ഇതിൽ ഉൾപ്പെടുന്നുവെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.
സ്ത്രീ ശാക്തീകരണത്തിനും കാർഷിക രംഗത്തെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും പുതിയ നിയമം വഴിതുറക്കും. ഈ ലാൻഡ്മാർക്ക് ബില്ലിന് പുറമെ, സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലെ വികസനവും ഭരണപരമായ പരിഷ്‌കാരങ്ങളും ലക്ഷ്യമിട്ടുള്ള മറ്റ് ഒൻപത് ബില്ലുകൾ കൂടി ഈ സമ്മേളനത്തിൽ സർക്കാർ സഭയുടെ പരിഗണനയ്ക്ക് വെയ്ക്കും.