87
നവി മുംബൈ: മഹാകവി കുമാരനാശാന്റെ 153-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് ഞായറാഴ്ച (12-ന്) ശ്രീനാരായണ മന്ദിര സമിതിയുടെ വിവിധ യൂണിറ്റുകളിലും ഗുരു സെന്ററുകളിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും. ആശാന്റെ കൃതികളുടെ ആലാപനവും വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും.
വാശി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് 6 മുതൽ മഹാകവി കുമാരനാശാൻ അനുസ്മരണവും കവിതാ ആസ്വാദനവും നടക്കും. സാഹിത്യകാരൻ സി.പി. കൃഷ്ണകുമാർ ആശാന്റെ കവിതകളുടെ ആസ്വാദനം നയിക്കും.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾക്ക് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കറെ 98692 53770 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.