88
മുംബൈ : എ.ഐ.സി.സി ജോയിന്റ് സെക്രട്ടറിയും ദേശീയ വക്താവുമായ അഡ്വ. മാത്യു ആന്റണി കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പങ്കെടുത്തു. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ വിവിധ പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കാളിയായി.
കേരളത്തിൽ യുഡിഎഫിന് ഇത്തവണ വൻ വിജയം ഉറപ്പാണെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതായും അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും മാത്യു ആന്റണി പ്രതികരിച്ചു.
ജനങ്ങളിലെ അസന്തുഷ്ടി വോട്ടുകളായി മാറുമെന്നും, യുഡിഎഫ് വലിയ മുന്നേറ്റം കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.