222
മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി) മലാഡ്-മാൽവണി ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കടക വാവിനോടനുബന്ധിച്ചുള്ള ബലിതർപ്പണവും തിലഹവനവും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 12 ബുധനാഴ്ച രാവിലെ ആറു മണി മുതലാണ് ചടങ്ങുകൾ ആരംഭിക്കുക.
മലാഡ് അക്‌സഗാവിനും ജെ.ജെ. നഴ്‌സസ് കോട്ടേജിനും സമീപമുള്ള മാർഷൽ ബംഗ്ലാവാണ് ബലിതർപ്പണ ചടങ്ങുകൾക്ക് വേദിയാകുന്നത്. ഉണ്ണി ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. ബലി കർമ്മങ്ങൾക്ക് ആവശ്യമായ പൂജാസാമഗ്രികൾ ശാഖായോഗം തന്നെ നേരിട്ട് നൽകുന്നതാണ്. ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്കായി പ്രഭാതഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും ബലിതർപ്പണത്തിനായുള്ള മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും താഴെ പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്:
ശ്രീകുമാർ ദാമോദരൻ (ശാഖാ സെക്രട്ടറി) – 9769977004
വിജയ് കുമാർ (പ്രസിഡന്റ്) – 8693865656