124
മുംബൈ : മുംബൈയിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടർ വില വീണ്ടും ഉയർന്നു. ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്കനുസരിച്ച് 19 കിലോഗ്രാം കമ്മർഷ്യൽ സിലിണ്ടറിന്റെ വില 3024 ആയി വർധിച്ചു. മുൻപ് ഇത് 2979 ആയിരുന്നു.
ഈ വർധന വ്യാപാര മേഖലയെ നേരിട്ട് ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ചെറുകിട ഭക്ഷണശാലകൾ എന്നിവയ്ക്ക് ചെലവ് കൂടുതൽ കൂടാനിടയുണ്ട്. അതിനാൽ ഭക്ഷണവിലകളിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകാമെന്നാണ് വിലയിരുത്തൽ.
എന്നാൽ ഗൃഹോപയോഗ എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. 14.2 കിലോഗ്രാം സിലിണ്ടറിന്റെ നിരക്ക് പഴയപടിയെയാണ് തുടരുന്നത്.
തുടർച്ചയായ വിലവർധനവുകൾ വ്യാപാരികൾക്കിടയിൽ ആശങ്കയുണർത്തിയിരിക്കുകയാണ്. നഗരത്തിലെ ചെറുകിട വ്യാപാരികൾക്ക് ഇത് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുന്ന സാഹചര്യമാണ്.