മുംബൈ: വിവാഹസൽക്കാരത്തിനിടയിൽ ഭക്ഷണം കഴിച്ചതിനെ തുടർന്ന് എഴുപതോളം പേർക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായ സംഭവത്തിൽ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) കമ്മീഷണർ തുക്കാരം മുണ്ടെയ്ക്ക് പരാതി നൽകി. സംഭവത്തിൽ എഫ്.ഡി.എ അധികൃതരും പോലീസും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
നഹൂർ വെസ്റ്റിലുള്ള നാളന്ദ ബുദ്ധ വിഹാർ ഹാളിൽ നടന്ന വിവാഹച്ചടങ്ങിനിടയിലാണ് സംഭവം. ചടങ്ങിനിടയിൽ ഭക്ഷണം കഴിച്ച എഴുപതോളം പേർക്കാണ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചത്. ഇതിൽ മുപ്പതോളം പേരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും അവർ ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. , ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മയും സുരക്ഷാ വീഴ്ചയും ചൂണ്ടിക്കാണിച്ചാണ് എഫ്.ഡി.എ കമ്മീഷണർ തുക്കാരം മുണ്ടെയ്ക്ക് അടിയന്തര നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.