304
മുംബൈ: ട്രാൻസ്-ഹാർബർ പാതയിലെ ഐരോളി (Airoli), ഘാൻസോലി (Ghansoli), കോപ്പർഖൈറാനെ (Koparkhairane) എന്നീ മൂന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ നിയന്ത്രണവും ഉടമസ്ഥാവകാശവും സിഡ്കോ (CIDCO) ഔദ്യോഗികമായി സെൻട്രൽ റെയിൽവെയ്ക്ക് കൈമാറി.
സിഡ്കോ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിജയ് സിംഗാൾ (Vijay Singhal), സെൻട്രൽ റെയിൽവേ മുംബൈ ഡിവിഷണൽ റെയിൽവേ മാനേജർ രജനീഷ് ഗോയൽ (Rajnish Goyal) എന്നിവർ ചേർന്നാണ് നിർണായകമായ കൈമാറ്റ കരാറിൽ ഒപ്പുവെച്ചത്.