ഡോംബിവിലി ഈസ്റ്റ് ലോധാ-പലാവ മേഖലയിലെ ഭക്തർക്കായി ആദ്യമായി ശ്രീ മുത്തപ്പൻ വെള്ളാട്ട മഹോത്സവം അരങ്ങേറുന്നു. റൺവാൾ മൈ സിറ്റി, ലോധാ പലാവ, റിവർവുഡ് പാർക്ക് എന്നിവിടങ്ങളിലെ ഭക്തരുടെ സംയുക്ത നേതൃത്വത്തിലുള്ള ശ്രീ മുത്തപ്പൻ സേവാസമിതിയാണ് മാർച്ച് 28 ശനിയാഴ്ച കാസാ റിയോ …
Mumbai
-
മുംബൈ : കഞ്ചുർമാർഗ് വെസ്റ്റിലെ മിനി ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ ‘നാരായണീയ ഭക്ത സംഗമം’ മാർച്ച് 29-ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടക്കും. കേരളീയ ക്ഷേത്ര പരിപാലന കേന്ദ്ര സമിതി (കെ.കെ.കെ.എസ്), മഹാരാഷ്ട്രയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. …
-
മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ പതിനാലാമത് മലയാളോത്സവത്തിന് ഭംഗിയാർന്ന സമാപനം. മാർച്ച് 15-ന് ചെമ്പൂർ ആദർശ വിദ്യാലയത്തിൽ നടന്ന ചടങ്ങ് കലയും സാഹിത്യവും നിറഞ്ഞ മനോഹര സായാഹ്നമായി മാറി. വിവിധ മേഖലകളിലെ കലാകാരന്മാർ അവതരിപ്പിച്ച മികച്ച കലാപരിപാടികളോടെയാണ് സമാപന സമ്മേളനം …
-
മുംബൈ: ഗേറ്റ് വേ ഓഫ് ഇന്ത്യ സമീപത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ജെട്ടി നിർമ്മിക്കാൻ തീരുമാനം. വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി ഉയർന്ന സാഹചര്യത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ബോട്ടുകളിൽ കയറിറങ്ങുന്നതിനുള്ള തിരക്കും അസൗകര്യങ്ങളും പരിഹരിക്കുന്നതിനായി സുരക്ഷിതവും ക്രമബദ്ധവുമായ സംവിധാനങ്ങളാണ് ജെട്ടിയിൽ ഒരുക്കുക. യാത്രക്കാരുടെ …
-
മുംബൈ: മുംബൈ മെട്രോയിലെ ലൈൻ 2Aയും ലൈൻ 7-ഉം ഉപയോഗിക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ കിഴിവ് നൽകുന്ന പദ്ധതി പ്രഖ്യാപിച്ചു. കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയും പൊതുഗതാഗത ഉപഭോഗം വർധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. തിരക്ക് സമയത്തിന് …
-
നവി മുംബൈ: ഐരോളി അയ്യപ്പ ക്ഷേത്രം സന്നിധിയിൽ ഭക്തിപൂർണമായ വിവിധ ആരാധനാചടങ്ങുകൾ മാർച്ച് 21, 22 തീയതികളിൽ നടക്കും. ശ്രീ അയ്യപ്പ സേവാ സമിതി, ഐരോളിയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ആത്മീയാന്തരീക്ഷം നിറഞ്ഞ ചടങ്ങുകളായിരിക്കും ഇവയെന്ന് സംഘാടകർ അറിയിച്ചു. …
-
മുംബൈ: പുരാണഗാഥകളെ ആധാരമാക്കി രൂപകൽപ്പന ചെയ്ത ‘ദേവയാനി’ എന്ന മോഹിനിയാട്ട നൃത്താവിഷ്‌കാരവുമായി പ്രശസ്ത നർത്തകി ഡോ. നീനാ പ്രസാദ് നാളെ താനെയിൽ എത്തുന്നു. മകളുടെ ആഗ്രഹങ്ങൾക്കു വഴങ്ങുന്ന അച്ഛനും അതിലൂടെ രൂപംകൊള്ളുന്ന ജീവിതസങ്കീർണതകളും അടിവരയിടുന്ന ഈ അവതരണം, ആധുനിക സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നതായിരിക്കും. …
-
മുംബൈ: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി മഹാരാഷ്ട്ര ബി.ജെ.പി അദ്ധ്യക്ഷൻ രവീന്ദ്ര ചവാൻ ഡോംബിവല്ലിയിലെ വസതിയിൽ യോഗം ചേർന്നു. മുംബൈയിൽ താമസിക്കുന്ന കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള മലയാളി പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി …
-
MumbaiNational
തെളിവില്ലാതെ നഷ്ടപരിഹാരം നിഷേധിക്കരുത്; ട്രെയിൻ അപകടത്തിൽ ബോംബെ ഹൈക്കോടതിയുടെ കർശന നിലപാട്
മുംബൈ: ട്രെയിൻ അപകടങ്ങളിൽ മരണം ട്രാക്ക് കടന്നതിനിടെയാണെന്ന് വ്യക്തമായ തെളിവില്ലാതെ നിഗമനം ചെയ്ത് നഷ്ടപരിഹാരം നിഷേധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഉറപ്പുള്ള തെളിവുകളോ ദൃക്സാക്ഷി മൊഴികളോ ഇല്ലാത്ത സാഹചര്യത്തിൽ ഇത്തരം നിഗമനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ മുൻപ് …
-
CrimeMumbai
മുംബൈ വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട ശക്തം; 1330 കിലോ വിദേശ കഞ്ചാവ് പിടിച്ചെടുത്തു
മുംബൈ: ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്ന് കടത്തിനെതിരെ കസ്റ്റംസ് വിഭാഗം ശക്തമായ നടപടി തുടരുന്നു. 2025–26 സാമ്പത്തിക വർഷത്തിൽ മാർച്ച് 18 വരെ നടത്തിയ പരിശോധനകളിൽ 244 കേസുകളിലായി 1,330 കിലോഗ്രാമിൽ അധികം ഉയർന്ന നിലവാരത്തിലുള്ള വിദേശ കഞ്ചാവ് …