111
മുംബൈ: 2026–27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ ബി.എം.സി ആരോഗ്യ വകുപ്പിനായി 7,456.80 കോടി അനുവദിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 22 ശതമാനത്തിലധികം വർധനവാണിത്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നഗരത്തിലെ പൊതുആശുപത്രികളിൽ 4,556 പുതിയ കിടക്കകൾ കൂടി ഒരുക്കും. കെ.ഇ.എം, സയൺ, നായർ തുടങ്ങിയ പ്രധാന ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങൾ വികസിപ്പിക്കും.
നാല് ആശുപത്രികളിൽ 3 ടെസ്ല എം.ആർ.ഐ യന്ത്രങ്ങൾ സ്ഥാപിക്കും. ഡയാലിസിസ് സേവനങ്ങളും പബ്ലിക്–പ്രൈവറ്റ് മാതൃകയിൽ കൂടുതൽ വിപുലീകരിക്കും.
പൊതുആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനുള്ള വലിയ നീക്കമായാണ് ഈ ബജറ്റ് വിലയിരുത്തപ്പെടുന്നത്.