ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപനം അവസാന ഘട്ടത്തിലേക്ക്. 19 സിറ്റിങ് എംഎൽഎമാർ ഉൾപ്പെടെ ഏകദേശം 55 മണ്ഡലങ്ങളിൽ ഒറ്റ സ്ഥാനാർഥികളുടെ പേരുകൾക്ക് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകി.
നാലു മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികൾക്ക് കോൺഗ്രസ് പിന്തുണ നൽകും. ബാക്കിയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ നിശ്ചയിക്കാൻ തെരഞ്ഞെടുപ്പ് സമിതി ഇന്ന് രാത്രി വീണ്ടും യോഗം ചേരും. യോഗത്തിന് ശേഷം അന്തിമ പട്ടിക പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി വീണ്ടും മത്സരിക്കുമോയെന്ന കാര്യത്തിൽ ഇന്നത്തെ യോഗത്തിൽ നിർണായക തീരുമാനം ഉണ്ടാകാൻ സാധ്യതയുണ്ട്. അദ്ദേഹത്തിനെതിരായ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനം.
മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ ശ്രമിക്കുന്നത്. നിലവിലെ സിറ്റിങ് എംഎൽഎമാരിൽ മൂന്ന് പേർ ഒഴികെ ബാക്കിയുള്ളവർ അതത് മണ്ഡലങ്ങളിൽ തന്നെ മത്സരിക്കുന്നുണ്ട്.
കോൺഗ്രസ് സ്ഥാനാർഥികൾ – കേരള നിയമസഭ തിരഞ്ഞെടുപ്പ് 2026
ഇരിക്കൂർ – അഡ്വ. സജീവ് ജോസഫ്
ധർമ്മടം – അബ്ദുൽ റഷീദ്
തലശ്ശേരി – കെ. പി. സജു
പേരാവൂർ – അഡ്വ. സണ്ണി ജോസഫ്
മാനന്തവാടി (എസ്.ടി) – ഉഷ വിജയൻ
സുൽത്താൻബത്തേരി (എസ്.ടി) – ഐ. സി. ബാലകൃഷ്ണൻ
കല്പറ്റ – അഡ്വ. ടി. സിദ്ദിഖ്
നാദാപുരം – കെ. എം. അഭിജിത്
കൊയിലാണ്ടി – അഡ്വ. കെ. പ്രവീൺ കുമാർ
ബാലുശ്ശേരി (എസ്.സി) – വി. ടി. സൂരജ്
ഏലത്തൂർ –വിദ്യ ബാലകൃഷ്ണൻ
കോഴിക്കോട് നോർത്ത് – അഡ്വ. കെ. ജയന്ത്
നിലമ്പൂർ – ആര്യാടൻ ഷൗക്കത്ത്
വണ്ടൂർ (എസ്.സി) – എ. പി. അനിൽ കുമാർ
തവനൂർ – വി. എസ്. ജോയ്
പൊന്നാനി – നൗഷാദ് അലി
തൃത്താല – വി. ടി. ബൽറാം
കോങ്ങാട് (എസ്.സി) –കെ. എ. തുളസി
മലമ്പുഴ – എ. സുരേഷ്
പാലക്കാട് – രമേഷ് പിഷാരോടി
തരൂർ (എസ്.സി) – കെ. സി. സുബ്രഹ്മണ്യൻ
ചിറ്റൂർ – അഡ്വ. സുമേഷ് അച്യുതൻ
നെന്മാറ – ടി. തങ്കപ്പൻ
ആലത്തൂർ – കെ. എൻ. ഫെബിൻ
മണലൂർ – ടി. എൻ. പ്രതാപൻ
ഒല്ലൂർ – അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്
തൃശൂർ – രാജൻ ജെ. പള്ളൻ
നാട്ടിക (എസ്.സി) – അഡ്വ. സുനിൽ ലാലൂർ
കൈപ്പമംഗലം – ടി. എം. നാസർ
പുതുക്കാട് – കെ. എം. ബാബു രാജ്
ചാലക്കുടി – സനീഷ് കുമാർ ജോസഫ്
കൊടുങ്ങല്ലൂർ – ഒ. ജെ. ജനീഷ്
അങ്കമാലി – റോജി എം. ജോൺ
ആലുവ – അൻവർ സാദത്ത്
പറവൂർ – വി. ഡി. സതീശൻ
എറണാകുളം – ടി. ജെ. വിനോദ്
തൃക്കാക്കര –ഉമ തോമസ്
കുന്നത്തുനാട് (എസ്.സി) – വി. പി. സജീന്ദ്രൻ
മൂവാറ്റുപുഴ – ഡോ. മാത്യു കുഴൽനാടൻ
വൈക്കം (എസ്.സി) – കെ. ബിനിമോൻ
കോട്ടയം – തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി – ചാണ്ടി ഉമ്മൻ
അരൂർ – ഷാനിമോൾ ഉസ്മാൻ
ചേർത്തല – കെ. ആർ. രാജേന്ദ്ര പ്രസാദ്
ഹരിപ്പാട് – രമേഷ് ചെന്നിത്തല
മാവേലിക്കര (എസ്.സി) – അഡ്വ. മുതാര രാജ്
കരുനാഗപ്പള്ളി – സി. ആർ. മഹേഷ്
കൊട്ടാരക്കര – അഡ്വ. പി. ഐഷാ പോറ്റി
പത്തനാപുരം – ജ്യോതികുമാർ ചാമക്കാല
കുണ്ടറ – പി. സി. വിഷ്ണുനാഥ്
കൊല്ലം – അഡ്വ. ബിന്ദു കൃഷ്ണ
ചാത്തന്നൂർ – സൂരജ് രവി
ചിറയിൻകീഴ് (എസ്.സി) – രമ്യ ഹരിദാസ്
വട്ടിയൂർക്കാവ് – കെ. മുരളീധരൻ
കോവളം – എം. വിൻസന്റ്