ലോകം നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം ശ്രീനാരായണ ഗുരുദർശനം: ബിന്ദു കൃഷ്ണ

by WhatsUp Mumbai

മുംബൈ:ലോകം നേരിടുന്ന പല പ്രശനങ്ങൾ പരിഹരിക്കാൻ ഗുരു ദർശനം സഹായകമാണെന്നു കേരള വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷണ പരിപാടി ഉത്‌ഘാടനം നിർവഹിച്ചു സംസാരിച്ചു.മനുഷ്യർ ജാതിക്കും മതത്തിനും വർഗത്തിനും വർണത്തിനും അതീതമായി കഴിയണമെന്നാണ് ഗുരു നമ്മെ പഠിപ്പിച്ചത്,സംഘടിച്ച് ശക്തരാകുക,വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന മഹത്തായ സന്ദേശമാണ് ഗുരു വിഭാവനം ചെയ്തത്.ഗുരുവിന്റെ കാലത്ത് മാത്രമല്ല വരാൻ പോകുന്ന തലമുറയ്ക്കും അവ വഴികാട്ടിയാകും.മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുസന്ദേശം ഇന്നത്തെ സാമൂഹിക സാഹചര്യത്തിലും വളരെയേറെ പ്രാധാന്യം അർഹിക്കുന്നുണ്ട് അതുപോലെ സാമൂഹികമായ മുന്നേറ്റത്തിലേയ്ക്ക് നാടിനെ നയിച്ചതിൽ ഗുരുവിന്റെ പങ്ക് വലുതാണെന്നും എടുത്ത് പറഞ്ഞു.

ഗുരു ദർശനവും സന്ദേശങ്ങളും സാമൂഹ്യ പരിഷ്‌ക്കരണത്തിനുള്ള മാത്രമുള്ള ഒന്നായിരുന്നില്ല,അത് മാനവ സമത്വത്തിന്റെ  പ്രഖ്യാപനവും കൂടി ആയിരുന്നുവെന്നും ഒപ്പം ലോകമാകെ മതം,ജാതി,വംശം, തുടങ്ങിയ ആശയഗതി എന്നിവയുടെ അടിസ്ഥാനത്തിൽ സംഘർഷങ്ങൾ ഉണ്ടാകുന്നത് നമുക്ക് കാണാന്‍ സാധിക്കുന്നു, ശ്രീനാരായണ ഗുരു നമ്മളെ ഓർമ്മപ്പെടുത്തുന്നത് മതത്തിന്റെ ലക്ഷ്യം മറ്റൊരാളെ വാദത്തിൽ തോൽപ്പിക്കുകയല്ല മറിച്ച് അത് തമ്മിലുള്ള മനസിലാക്കലും നല്ല മനുഷ്യരാകാൻ സഹായിക്കേണ്ടത് ആണെന്നും പുതുതലമുറ ശ്രീനാരായണ ഗുരുവിനെ മാതൃകയാക്കണമെന്നും ഒരു ജാതി ഒരു മതം എന്ന സന്ദേശം ഉയർത്തി എത്രയോ കാലം മുൻപേ ഗുരു വഴിവിളക്കായി,വിദ്യകൊണ്ട് പ്രബുദ്ധരാകാൻ എത്രയോ കാലം മുൻപേ ഗുരു ആഹ്വാനം ചെയ്തു എന്നാൽ,അറിവും വിദ്യാഭ്യാസവും ജോലിയും കൊണ്ട് മാത്രമായില്ല.ജീവിത മൂല്യങ്ങളും നാം മുറകെപിടിക്കണമെന്നും ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യൂണിയൻ സംഘടിപ്പിച്ച 172 ആംമത് ശ്രീനാരായണ ഗുരു ജയന്തി-ഓണാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് കേന്ദ്ര നൂതന-പുനരുപയോഗ ഊർജ്ജ വകുപ്പ് സഹമന്തി ശ്രീപദ് നായിക് അഭിപ്രായപെട്ടു.

“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന ശ്രീനാരായണ ഗുരുദേവന്റെ അമരസന്ദേശം ഓണം മുന്നോട്ട് വെയ്ക്കുന്ന സമത്വസുന്ദരമായ ലോകക്രമത്തിലേക്കുള്ള ആഹ്വാനം കൂടിയാണ്.ജാതി-മത-വർണ്ണ-വർഗ്ഗ ചിന്തകൾക്ക് അതീതമായി മനുഷ്യരെല്ലാം സമന്മാരായി വാണ ഒരു സങ്കല്പ കാലത്തിന്റെ ഓർമ്മ പുതുക്കലാണ് ഓണമെങ്കിൽ ആ കാഴ്ച്ചപ്പാടിന്റെ പ്രായോഗികമായ നവോത്ഥാനരൂപമാണ് ഗുരു സമൂഹത്തിന് പകർന്ന് നൽകിയത്.ഗുരുജയന്തിയും ഓണാഘോഷവും ഒരുമിച്ച് സംഘടിപ്പിച്ചതിലൂടെ നന്മയും മാനവികതയും നിറഞ്ഞ മഹത്തായ ഒരു സന്ദേശമാണ് പ്രസരിക്കുന്നത്.മനുഷ്യർ എല്ലാം ഒന്നുപോലെയാണെന്ന ഓണസന്ദേശം തന്നെയാണ് ശ്രീനാരായണ ഗുരുവും നൽകിയതെന്ന് കേരള സഹകരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ലിജു പറഞ്ഞു.


നവി മുംബൈയുടെ വികസനത്തിൽ മലയാളികൾക്കും സ്തുത്യർഹമായ പങ്കുണ്ടെന്നും മലയാളി സമൂഹവുമായി ഏറെ അടുത്ത് നിൽക്കുന്ന വ്യക്തിയാണ് താനെന്നും പൊതു പ്രവർത്തനങ്ങളിൽ ജാതിക്കോ പാർട്ടിക്കോ സ്ഥാനമില്ല,എല്ലാവരെയും ചേർത്ത് നിർത്തി മുന്നോട്ട് പോകുന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം.മലയാളി സമൂഹത്തിന്റെ എല്ലാ ആവിശ്യങ്ങൾക്കും ഒപ്പമുണ്ടാകുമെന്നും ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ എന്നും ലോകത്തിന് മാതൃകയാണെന്നും മഹാരാഷ്ട്ര വനം വകുപ്പ് മന്ത്രി ഗണേഷ് നായിക് പറഞ്ഞു.

ശിവഗിരി മഠം മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ജയന്തി സന്ദേശവും അനുഗ്രഹ പ്രഭാതവും നടത്തി.മുൻ എം പി സഞ്ജീവ് നായിക്,നവി മുംബൈ മുനിസിപ്പൽ കോർപറേഷൻ സഭാ നേതാവ് സാഗർ നായിക്,നേരിൽ ലിറ്റിൽ ഫ്ലവർ ചർച്ചിലെ അസിസ്റ്റന്റ് വികാരി ഫാദർ ആഷ്‌ലി വടക്കേവീട്ടിൽ എന്നിവർ വിശിഷ്ടാധിതികളായി പങ്കെടുത്ത്‌ സംസാരിച്ചു.യോഗം ബോർഡ് മെമ്പർ ബാലേഷ് ബാലപ്പൻ,വി കെ ഉത്തമൻ,വനിതാസംഘം സെക്രട്ടറി ശോഭന വാസുദേവൻ,ജോയിന്റ് കൺവീനർമാരായ എ.ആർ.ശശിധരൻ,രാധിക സുരേഷ്,യൂണിയൻ വനിതാസംഘം മെമെമ്പര്മാരായ സജിനി അനിൽകുമാർ,വസുമതി,വൈദിക സമിതി സെക്രട്ടറി എ.വി.സുനിൽ എന്നിവർ ആശംസ പ്രസംഗം നടത്തി.
എഴുത്തുകാരിയും ഗുരുധർമ്മ പ്രചാരകയുമായ നിർമ്മല മോഹന് യൂണിയൻ ഏർപ്പെടുത്തിയ ഗുരു ചൈതന്യ അവാർഡ് സമ്മാനിച്ച്.ഉന്നത വിജയം നേടിയ ഒൻപത് വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.വിവിധ മേഖലകളിൽ തിളങ്ങിയ പ്രമുഖരെയും ആദരിച്ചു.യൂണിയൻ പ്രസിഡന്റ് അദ്ധ്യക്ഷ വഹിച്ചു.വൈസ് പ്രസിഡന്റ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.വി.വിജയൻ കൃതജ്ഞതയും രേഖപ്പെടുത്തി.ശാഖയിൽ നിന്നുള്ള വൈവിധ്യമാർന്ന കലാപരിപാടികളും കലാഭവൻ ജയന്റെ നേതൃത്വത്തിലുള്ള വിനോദ പരിപാടികളും അരങ്ങേറി,പൂക്കളം മാവേലി നാദസ്വരം ഒപ്പം ചെണ്ടമേളവും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. തൊള്ളായിരത്തിൽ പരം ജനങ്ങൾക്ക് ചതയ-ഓണ സദ്യ ഇലയിൽ വിളമ്പി നൽകി.

You may also like