153
വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ ഈ വർഷത്തെ വളർന്നു വരുന്ന പ്രതിഭയ്ക്കുള്ള പ്രതീക്ഷ പുരസ്ക്കാരത്തിന് ബഹുമുഖ പ്രതിഭയായ പ്രണവ് നായർ അർഹനായി. വസായ് ശബരിഗിരി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽവെച്ച് എം എൽ എ മാരായ സ്നേഹ ദുബെ പണ്ഡിറ്റ് രാജൻ നായിക് വ്യവസായി രാജ്മോഹൻ പിള്ള എന്നിവർ ചേർന്ന് പുരസ്ക്കാരം സമ്മാനിച്ചു.
നർത്തകനും നടനും മോഡലുമായ പ്രണവ് നായർ വസായ് നിവാസിയാണ്. തൃശൂർ ജില്ലയിലെ എരുമപ്പെട്ടി നെല്ലുവായ് തൂക്കത്തു കുടുംബാംഗം സുധീറിൻ്റേയും ശുരുവായൂർ കുരഞ്ഞിയൂർ ഇട്ടേക്കാട്ട് പടിഞ്ഞാറ്റയിൽ കുടുംബാംഗം രശ്‌മിയുടേയും മകനാണ്.