മുളുണ്ട് കേരള സമാജം 66-ാമത് വാർഷിക പൊതുയോഗം നടന്നു

by WhatsUp Mumbai

മുംബൈ : മുളുണ്ട് കേരള സമാജത്തിന്റെ 66-ാമത് വാർഷിക പൊതുയോഗം (AGM) സെപ്റ്റംബർ 6-ന് മഹാരാഷ്ട്ര സേവാ സംഘ് ഹാളിൽ വെച്ച് നടന്നു. സമാജം പ്രസിഡന്റ് ടി. കെ. രാജേന്ദ്രബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് എ. രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു. യോഗ നടപടികളിൽ അംഗങ്ങളുടെ സജീവ പങ്കാളിത്തവും അദ്ദേഹം അഭ്യർത്ഥിച്ചു.

സമാജത്തിന്റെ വളർച്ചയിലും വികസനത്തിലും നിർണ്ണായക പങ്കുവഹിച്ച അന്തരിച്ച സി. കെ. ലക്ഷ്മിനാരായണൻ, എം. ജെ. മത്തായി എന്നിവർക്ക് യോഗം പ്രത്യേക ആദരാഞ്ജലികൾ അർപ്പിച്ചു. സമാജത്തിലെ മറ്റു പരേതരായ അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും വേർപാടിൽ അനുശോചിച്ച് ഒരു മിനിറ്റ് മൗനവും ആചരിച്ചു.

കഴിഞ്ഞ വർഷത്തെ പൊതുയോഗ മിനിറ്റ്സും 2025-2026 കാലയളവിലെ പ്രവർത്തന റിപ്പോർട്ടും ജനറൽ സെക്രട്ടറി ബി. കെ. കെ. കണ്ണൻ അവതരിപ്പിച്ചു. ട്രഷറർ കെ. മുരളീധരൻ സമർപ്പിച്ച സാമ്പത്തിക റിപ്പോർട്ട് പൊതുയോഗം ചർച്ച ചെയ്ത് അംഗീകരിച്ചു.

മുളുണ്ട് വെസ്റ്റിൽ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള ഡിസ്‌പെൻസറിയുടെയും ട്രീറ്റ്മെന്റ് സെന്ററിന്റെയും മികച്ച നടത്തിപ്പിനായി പ്രസിഡന്റ് രാജേന്ദ്രബാബു മുന്നോട്ടുവെച്ച പുതിയ നിർദ്ദേശത്തിന് യോഗം ഏകകണ്ഠമായി അംഗീകാരം നൽകി.

സൗഹൃദപരമായ അന്തരീക്ഷത്തിൽ നടന്ന ചർച്ചകളിൽ സമാജത്തിന്റെ ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളും ഭാവി വികസന പദ്ധതികളും വിഷയമായി. ഡോ. (പ്രൊഫ.) എം. ആർ. കുറുപ്പ്, ലയൺ എം. കുമാരൻ നായർ, യു. വേണുഗോപാലൻ, കെ. പി. നായർ, എസ്. മുരളീധരൻ, ഡോ. ശശി പണിക്കർ, വിജയകുമാർ നായർ, ഡോ. പി. പി. രാധാകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് എ. രാധാകൃഷ്ണൻ നൽകിയ നന്ദിപ്രകടനത്തോടെ യോഗം സമാപിച്ചു.

You may also like