100
മുംബൈ: 2024-ൽ മുംബൈയിൽ 1,406 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തതായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) കണക്കുകൾ വ്യക്തമാക്കുന്നു. മെട്രോ നഗരങ്ങളിൽ ഡൽഹിക്കും (2,905) ബെംഗളൂരുവിനും (2,403) പിന്നിലായി നാലാം സ്ഥാനത്താണ് മുംബൈ.
സാമ്പത്തിക പ്രതിസന്ധി, ബിസിനസ് തകർച്ച, ഇ.എം.ഐ സമ്മർദ്ദങ്ങൾ, തൊഴിലില്ലായ്മ എന്നിവയ്ക്കൊപ്പം വിഷാദം, ലഹരി ഉപയോഗം, കുടുംബവഴക്കുകൾ, പ്രണയനൈരാശ്യം, ഏകാന്തത തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ. സാമ്പത്തിക-തൊഴിൽ പരാജയങ്ങൾ ജീവിതത്തിന്റെ അവസാനമല്ലെന്ന് തിരിച്ചറിയണമെന്ന് ബോറിവലി അപെക്സ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. പ്രതീക സുരന്ദശെ വ്യക്തമാക്കുന്നു. മാനസിക പ്രയാസങ്ങൾ തുറന്നുപറയാനും സഹായം തേടാനും സമൂഹം പിന്തുണ നൽകണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.