ആകസ്മികമായി വേർപിരിഞ്ഞ എം. ബാലന്റെ (ബാലേട്ടൻ) ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ.അദ്ദേഹത്തിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു.
യോഗത്തിൽ ഇ. പി. കെ. വാസുദേവൻ, സി. പി. കൃഷ്ണകുമാർ, ബൈജു സാൽവിൻ, പി. പി. അശോകൻ, ശിവപ്രസാദ് കെ. നായർ, സുമി ജൻട്രി, ബോബി സുലക്ഷണ, രജ്ഞിനി നായർ, മായാദേവി എന്നിവർ സംസാരിച്ചു. ബാലേട്ടനുമായുള്ള ആത്മബന്ധവും അദ്ദേഹത്തിന്റെ സ്നേഹമസൃണമായ വ്യക്തിത്വവും സാമൂഹിക ഇടപെടലുകളും പങ്കുവെച്ചുകൊണ്ട് പങ്കെടുത്തവർ അനുസ്മരണ പ്രഭാഷണം നടത്തി.
ബാലേട്ടന്റെ വേർപാട് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും സമൂഹത്തിനും വലിയൊരു നഷ്ടമാണെന്ന് യോഗം വിലയിരുത്തി. അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും നിലനിൽക്കുമെന്നും, അദ്ദേഹം മുന്നോട്ടുവെച്ച നല്ല ആശയങ്ങളും സാമൂഹിക പ്രതിബദ്ധതയും തുടർന്നു കൊണ്ടുപോകുന്നത് തന്നെയാണ് അദ്ദേഹത്തോടുള്ള ഏറ്റവും വലിയ ആദരവെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു. ബാലേട്ടന്റെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേർന്ന യോഗം ആദരാഞ്ജലികൾ രേഖപ്പെടുത്തി.