രക്തദാനം മഹാദാനം: വസായി ഫൈൻ ആർട്സ് സൊസൈറ്റിയും ബസ്സീൻ കേരള സമാജവും കൈകോർക്കുന്നു

by WhatsUp Mumbai

വസായ്: വസായി ഫൈൻ ആർട്സ് സൊസൈറ്റിയും ബസ്സീൻ കേരള സമാജവും സംയുക്തമായി വസായ് സർള ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 13-ാം തീയതി ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ബി.കെ.എസ്. സ്കൂളിൽ (BKS School) വെച്ചാണ് ക്യാമ്പ് നടത്തപ്പെടുന്നത്.

18 മുതൽ 60 വയസ്സ് വരെ പ്രായമുള്ള ആരോഗ്യവാന്മാരായ വ്യക്തികൾക്ക് രക്തദാനം ചെയ്യാവുന്നതാണ്. നാം നൽകുന്ന ഒരു യൂണിറ്റ് രക്തം ഒരു ജീവൻ രക്ഷിക്കാൻ സഹായകമാകുമെന്നും നമ്മുടെ ചെറിയൊരു കരുതൽ മറ്റൊരാളുടെ ജീവിതത്തിന് വലിയൊരു പ്രതീക്ഷയാകുമെന്നും ഭാരവാഹികൾ ഓർമ്മിപ്പിച്ചു.

മഹത്തായ ഈ ജീവകാരുണ്യ സംരംഭത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായും എല്ലാവരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നതായും വസായി ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ് പ്രദീപ് പങ്കൻ, ബസ്സീൻ കേരള സമാജം പ്രസിഡന്റ് പി. വി. കെ. നമ്പ്യാർ, വസായി ഫൈൻ ആർട്സ് സൊസൈറ്റി ജനറൽ സെക്രട്ടറി ഗിരീഷ് നായർ, ബസ്സീൻ കേരള സമാജം ജനറൽ സെക്രട്ടറി എം. കെ. വിദ്യാധരൻ, വസായി ഫൈൻ ആർട്സ് സൊസൈറ്റി ട്രഷറർ ഗോപിനാഥ് സി. നായർ, ബസ്സീൻ കേരള സമാജം ട്രഷറർ രാജേഷ് ഐയർ എന്നിവർ അറിയിച്ചു.

You may also like