ഊർജ മേഖലയിൽ വൻ കുതിച്ചുചാട്ടം: ഒഎൻജിസിയും ഐഐടി ബോംബെയും കൈകോർക്കുന്നു; ‘എംസിടു പ്ലസ് ഇഗ്നൈറ്റ്’ മുംബൈ പതിപ്പ് പൂർത്തിയായി

by admin

മുംബൈ: ഇന്ത്യയിലെ ഊർജ നവീകരണ രംഗത്ത് പുതിയ ചരിത്രം കുറിച്ചുകൊണ്ട് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡും (ONGC) എംസിടു പ്ലസ് (MC²⁺) ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ‘എംസിടു പ്ലസ് ഇഗ്നൈറ്റ്’ (MC²⁺ Ignite) മുംബൈ സിറ്റി കണക്റ്റ് ബോംബെ ഐഐടിയിൽ നടന്നു. 2026 സെപ്റ്റംബർ 8-നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഊർജ മേഖലയിലെ പ്രമുഖർ, ഗവേഷകർ, അക്കാദമിക് വിദഗ്ധർ, സ്റ്റാർട്ടപ്പുകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിന്റെ ഭാഗമായി എംസിടു പ്ലസ് ഫൗണ്ടേഷൻ, ഐഐടി ബോംബെ, ഐഐടി ബോംബെയുടെ സൊസൈറ്റി ഫോർ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് (SINE) എന്നിവർ തമ്മിൽ ത്രികക്ഷി ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. വ്യവസായ സ്ഥാപനങ്ങളും അക്കാദമിക് രംഗവും സ്റ്റാർട്ടപ്പുകളും തമ്മിലുള്ള സഹകരണം ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നവീകരണ ആശയങ്ങൾക്ക് ആർ ആൻഡ് ഡി സജ്ജീകരണങ്ങൾ, ലാബുകൾ, മെന്റർഷിപ്, ഫണ്ടിങ്, വിപണി സാധ്യതകൾ, പൈലറ്റ് പ്രോജക്ടുകൾ എന്നിവ ഈ പങ്കാളിത്തം വഴി ലഭ്യമാകും. ഒഎൻജിസി പങ്കാളിത്തമുള്ള ഈ പദ്ധതിയിലൂടെ ആർ ആൻഡ് ഡി തലത്തിൽ നിൽക്കുന്ന സാങ്കേതികവിദ്യകൾക്ക് വ്യവസായ തലത്തിൽ വിന്യാസവും വാണിജ്യ സാധ്യതയും ലഭിക്കും.

ഒഎൻജിസി ചെയർമാനും സിഇഒയുമായ അരുൺ കുമാർ സിംഗ് ചടങ്ങിന് നേതൃത്വം നൽകി. മുംബൈ ഐസിടി വൈസ് ചാൻസലർ പ്രൊഫ. അനിരുദ്ധ ബി. പണ്ഡിറ്റ് പ്രമുഖ പ്രഭാഷണം നടത്തി. ഐഐടി ബോംബെ ഡയറക്ടർ പ്രൊഫ. ശിരീഷ് കേദാരെ, ഒഎൻജിസി ഡയറക്ടർ (എക്സ്പ്ലോറേഷൻ) ഓം പ്രകാശ് സിൻഹ, ഒഎൻജിസി ഡെസിഗ്നേറ്റഡ് ഒഎസ്ഡി (പ്രൊഡക്ഷൻ) ഭാസ്കർ ചൗധരി നെറ്റെം, ഒഎൻജിസി ഇഡി-ചീഫ് കോർപ്പറേറ്റ് സ്ട്രാറ്റജി രത്നേഷ് കുമാർ, എംസിടു പ്ലസിനെ പ്രതിനിധീകരിച്ച് ധനഞ്ജയ് റായ്, സൈൻ (SINE) സിഇഒ ഷാജി വർഗീസ്, പ്രൊഫ. നിഷാന്ത് ശർമ്മ, ഐഐടി ബോംബെ സിഒഇഒജിഇ പ്രൊഫ. യോഗേന്ദ്ര ശാസ്ത്രി എന്നിവർ പങ്കെടുത്തു.

ഊർജ മേഖലയിലെ മികവുറ്റ 30 ആദ്യകാല സ്റ്റാർട്ടപ്പുകൾക്കാണ് പദ്ധതിയിലൂടെ പിന്തുണ നൽകുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് 50 ലക്ഷം രൂപ വരെ കൺവേർട്ടിബിൾ ഫണ്ടിങ്ങും, നാഴികക്കല്ലുകൾ കൈവരിക്കുന്നതിനനുസരിച്ച് 1.5 കോടി രൂപ വരെ അധിക ഫണ്ടിങ്ങും ഉൾപ്പെടെ ഒരു സ്റ്റാർട്ടപ്പിന് പരമാവധി 2 കോടി രൂപ വരെ സഹായം ലഭിക്കും. എഐ ഡ്രിവൺ സബ് സർഫസ് ഇന്റലിജൻസ്, നെക്സ്റ്റ് ജനറേഷൻ ഡ്രില്ലിംഗ് ആൻഡ് വെൽ കംപ്ലീഷൻ, ഹൈഡ്രജൻ ആൻഡ് മൊബിലിറ്റി, ബയോഎനർജി (പ്രത്യേകിച്ച് കംപ്രസ്ഡ് ബയോഗ്യാസ്-CBG), റിഫൈനറി പ്രോസസ് ഇന്റൻസിഫിക്കേഷൻ ആൻഡ് കാറ്റലിസിസ്, ഡിജിറ്റൽ അസറ്റ് മാനേജ്‌മെന്റ് തുടങ്ങി ഏഴ് പ്രധാന മേഖലകളിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മുംബൈയിൽ നടന്ന ചടങ്ങിൽ സാഗർ ഡിഫൻസ്, സ്ട്രിംഗ് ബയോ, വെൽആർഎക്സ് (WellRx), ഏഞ്ചൽബോട്ട് എഐ (AngelBot AI), വിഡിടി പൈപ്പ്‌ലൈൻ സൊല്യൂഷൻസ് എന്നീ സ്റ്റാർട്ടപ്പുകളുടെ പ്രതിനിധികൾ പങ്കെടുത്ത പാനൽ ചർച്ചയും സ്റ്റാർട്ടപ്പ് ഷോകേസും നടന്നു.

കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറിയും എംസിടു ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. നീരജ് മിത്തൽ 2026 ഓഗസ്റ്റ് 19-ന് ഐഐടി മദ്രാസിലാണ് എംസിടു പ്ലസ് ഇഗ്നൈറ്റ് ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തത്. സെപ്റ്റംബർ 3-ന് പുണെയിലും പരിപാടി സംഘടിപ്പിച്ചിരുന്നു. നിലവിൽ ആദ്യ ബാച്ചിലേക്കുള്ള അപേക്ഷകൾ 2026 സെപ്റ്റംബർ 15 വരെ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: +91-11-26754013
ഇമെയിൽ: ongcdelhicc@ongc.co.in

You may also like