263
മുംബൈ: അന്ധേരി (വെസ്റ്റ്) കേരളീയ സമാജത്തിന്റെ ഇരുപതാം (20th) ഓണാഘോഷ പരിപാടികൾ 2026 സെപ്റ്റംബർ 13 ഞായറാഴ്ച ആഘോഷപൂർവ്വം സംഘടിപ്പിക്കുന്നു. അന്ധേരി വെസ്റ്റ് വീര ദേശായി റോഡിലുള്ള എം.വി.എം സ്കൂൾ ഹാളിൽ (MVM School Hall) രാവിലെ 9:00 മണി മുതലാണ് ആഘോഷ പരിപാടികൾ അരങ്ങേറുന്നത്.
നിലവിളക്ക് കൊളുത്തലും പ്രാർത്ഥനയും തുടര്‍ന്ന് നൃത്യ പ്രഭയിലെ പ്രസന്ന നമ്പ്യാരുടെ വിദ്യാർത്ഥികളുടെ നൃത്ത പ്രകടനങ്ങൾ, കൈകൊട്ടിക്കളി, പുരസ്കാര സമർപ്പണം, ‘ദീപാംജലി’ ടീമിന്റെ ഗാനമേള, മാവേലി മന്നന്റെ അനുഗ്രഹം എന്നിവ ഉണ്ടായിരിക്കും. ഒരേ സമയം 200 പേർക്ക് ഇരുന്ന് കഴിക്കാവുന്ന വിപുലമായ ഓണസദ്യയും ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
സേതു മാധവൻ (9820093791), അരവിന്ദ് നായർ (9821129866), കെ.ആർ. അയ്യർ (9833614461)