139
മുംബൈ : മാട്ടുംഗബോബെ കേരളീയ സമാജത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്തംബർ 6 ഞായർ രാവിലെ 9 -30 മണി മുതൽ സയൺ മാനവസേവാ ഹാളിൽ ( മാട്ടുംഗ പോലീസ് സ്റ്റേഷന് സമീപം) നടക്കും. പരിപാടിയിൽ കേരളാ, തമിഴ് നാട് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുഖ്യാതിഥി ആയിരിക്കും.
സാംസ്കാരിക സമ്മേളനത്തോടനുബന്ധിച്ച് ‘വിശാല കേരളം’ പ്രകാശനവും മുതിർന്ന മുൻ കാല സമാജം പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങും നടക്കും. സമാജം അംഗങ്ങളും നൃത്ത വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന കലാപ്രകടനങ്ങൾക്കൊപ്പം നാട്യാജ്ഞലി ആർട്സ് & കൾച്ചറൽ അസോസിയേഷൻ,പൻവേൽ അവതരിപ്പിക്കുന്ന നൃത്ത ശിൽപ്പങ്ങളും അരങ്ങേറും. പരിപാടിയിൽ SSC, HSC പരീക്ഷയിൽ മികച്ച വിജയം നേടിയ സമാജം അംഗങ്ങളുടെ കുട്ടികളെ ആദരിക്കും. പൂക്കളവും താലപ്പൊലിയും ഓണസദ്യയും ആഘോഷ പരിപാടികൾക്ക് കൊഴുപ്പേകും. വിശദ വിവരങ്ങൾക്ക്:
8369349828/8779449828