മുംബൈയെ കൂടുതൽ ശുചിത്വമുള്ളതാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണം: ബിഎംസിയോടും ജനങ്ങളോടും ബോംബെ ഹൈക്കോടതി

by WhatsUp Mumbai

മുംബൈ: മുംബൈ നഗരത്തെ കൂടുതൽ ശുചിത്വമുള്ളതും ആരോഗ്യപൂർണ്ണവുമാക്കാൻ ബൃഹൻമുംബൈ കോർപ്പറേഷനും (BMC) നഗരവാസികളും യുദ്ധകാലാടിസ്ഥാനത്തിൽ ഒന്നിച്ചു പ്രവർത്തിക്കണമെന്ന് ബോംബെ ഹൈക്കോടതി. മാലിന്യ സംസ്കരണവും പൊതുജനാരോഗ്യ പരിപാലനവും കോർപ്പറേഷന്റെ മാത്രം ചുമതലയല്ലെന്നും, അത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

നിയമവിരുദ്ധമായി മാലിന്യം തള്ളുന്നതിനെതിരെ ബിഎംസി സ്വീകരിച്ച ശക്തമായ പ്രതിരോധ നടപടികളെ കോടതി പ്രശംസിച്ചു. “ക്ലീൻ മുംബൈ, ഗ്രീൻ മുംബൈ” എന്ന ആശയം വെറുമൊരു മുദ്രാവാക്യമായി അവശേഷിക്കാതെ യാഥാർത്ഥ്യമായി മാറണമെന്ന് കോടതി ഓർമ്മിപ്പിച്ചു.

You may also like