310
വസായ്: . പ്രതീക്ഷ ഫൗണ്ടേഷൻ്റെ ഇരുപത്തിയാറാമത് വാർഷികത്തിൻ്റേയും ഓണാഘോഷത്തിൻ്റേയും ഭാഗമായി പൂക്കള മത്സരവും പായസ പാചക മത്സരവും സംഘടിപ്പിക്കുന്നു.
പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനം പതിനായിരത്തൊന്ന് രൂപയും രണ്ടാം സമ്മാനം അയ്യായിരത്തൊന്ന് രൂപയുമാണ്. പായസ പാചക മത്സരത്തിൽ ഒന്നാം സമ്മാനം മൂവായിരത്തൊന്ന് രൂപയും രണ്ടാം സമ്മാനം രണ്ടായിരത്തൊന്ന് രൂപയുമാണ്.
സെപ്തംബർ 5 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ അയ്യപ്പ ക്ഷേത്രം പ്രാർത്ഥന മണ്ഡപത്തിലാണ് പൂക്കള മത്സരം.
വൈകുന്നേരം 5 മണി മുതൽ പായസ പാചക മത്സരം നടക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി ഉത്തംകുമാറുമായി 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാം