സഹാർ മലയാളി സമാജം ഓണാഘോഷം; പൂക്കള, ഓണപ്പാട്ട് മത്സരങ്ങൾക്ക് അന്ധേരിയിൽ അരങ്ങുണരുന്നു

by WhatsUp Mumbai
Published: Updated:

സഹാർ മലയാളി സമാജം ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കള മത്സരവും ഓണപ്പാട്ട് മത്സരവും ഞായറാഴ്ച നടക്കും. സമാജം ഓഫീസിൽ വെച്ച് നടക്കുന്ന ആഘോഷപരിപാടികളിൽ മറ്റ് വിവിധ മത്സരങ്ങളും അരങ്ങേറും.

ഞായറാഴ്ച രാവിലെ 10.30-ന് പൂക്കള മത്സരത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. തുടർന്ന് 11.45-ന് ഓണപ്പാട്ട് മത്സരവും 12.15-ന് ‘സുന്ദരിക്കൊരു പൊട്ടുകുത്ത്’ മത്സരവും നടക്കും.

മത്സരങ്ങളിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ പരിപാടി ആരംഭിക്കുന്നതിന് 10 മിനിറ്റ് മുൻപായി തന്നെ വേദിയിൽ എത്തിച്ചേരണമെന്ന് സമാജം സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9967904739.

You may also like