കാണാതായ കൊയിലാണ്ടി സ്വദേശിയായ യുവാവിനായി നവി മുംബൈയിൽ തിരച്ചിൽ ഊർജിതം

by WhatsUp Mumbai

​നവി മുംബൈ: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കാണാതായ 18 വയസ്സുകാരൻ മുനവ്വർ അലിക്കായി നവി മുംബൈയിൽ തിരച്ചിൽ ഊർജിതമാക്കി. കൊയിലാണ്ടി  പുനത്തിൽ മുഹബാസിന്റെ 
മകനാണ് മുനവ്വർ അലി. ഓഗസ്റ്റ് 14-നാണ് യുവാവിനെ കാണാതാകുന്നത്

ഇന്ന് രാവിലെ 10.35-ഓടെ നവി മുംബൈയിലെ ‘സാൻപാട’യിലാണ് മുനവ്വർ അലിയുടെ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ രേഖപ്പെടുത്തിയത്. ‘കൊങ്കൺ യാത്രാവേദി’ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് യുവാവിനെ കാണാതായ വിവരം ആദ്യം പുറത്തുവന്നതും പിന്നീട് മറ്റുള്ളവരിലേക്ക് എത്തിയതും. വിവരം ലഭിച്ചതിനെ തുടർന്ന് നെരൂൾ, സാൻപാട, കോപ്പർഖർണെ മേഖലകളിൽ മലയാളികളായ സാമൂഹിക പ്രവർത്തകർ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിട്ടില്ല. നിലവിൽ മുനവ്വർ അലിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

സുനിൽ കുമാർ (പോലീസ് ഉദ്യോഗസ്ഥൻ)
94979 63702

​കൊയിലാണ്ടി പോലീസ് സ്റ്റേഷൻ: 0496 2620236

You may also like