കാണാതായ മലപ്പുറം സ്വദേശിയായ 15-കാരനെ കണ്ടെത്തി; താനെ മലയാളി സംഘടനകളുടെ ഇടപെടലിൽ സന്തോഷത്തോടെ കുടുംബം

by WhatsUp Mumbai

താനെ : കാണാതായ വളാഞ്ചേരി കഞ്ഞിപ്പുര വാണിയംപീടിയേക്കൽ അബ്ദുൾ മജീദിന്റെ മകൻ അബ്ദുൾ ഹക്കീമിനെ (15) സുരക്ഷിതമായി കണ്ടെത്തി.

​ഇന്നലെ രാവിലെ ഹക്കീമിനെ താനെ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് കണ്ടതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് ആസാദ് നഗർ മലയാളി സമാജം ഭാരവാഹികളുടെ നേതൃത്വത്തിൽ താനെ കേന്ദ്രീകരിച്ച് വ്യാപകമായ തിരച്ചിൽ നടത്തുകയും വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

മുംബൈയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട നേത്രാവതി എക്സ്പ്രസ്സിൽ കയറിയ ബാലൻ, ഇന്ന് ഉച്ചയ്ക്ക് 12:15-ഓടെ തിരൂർ റെയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങുകയായിരുന്നു. കുട്ടി സുരക്ഷിതനായി നാട്ടിലെത്തിയ സന്തോഷത്തിലാണ് കുടുംബവും നാട്ടുകാരും.

അതേസമയം ബാലനെ കണ്ടെത്തുന്നതിനായി സജീവമായി ഇടപെടുകയും താനെയിൽ തിരച്ചിലിന് നേതൃത്വം നൽകുകയും ചെയ്ത ആസാദ് നഗർ മലയാളി സമാജം ഭാരവാഹികൾക്കും ഹക്കീമിന്റെ കുടുംബവും കേരള പോലീസും തങ്ങളുടെ സ്നേഹവും നന്ദിയും അറിയിച്ചു.

You may also like