192
മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യൂണിയൻ, ശാഖാ യോഗം, വനിതാ സംഘം യൂണിയൻ, വൈദിക സമിതി, വനിതാ സംഘം യൂണിറ്റ്, മുൻ യൂണിയൻ-ശാഖാ ഭാരവാഹികൾ, മറ്റ് പോഷക സംഘടന ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗം ആഗസ്റ്റ് 16 ഞായറാഴ്ച നടക്കും.
നവി മുംബൈ നെരൂൾ ഈസ്റ്റിലെ ന്യൂ ബോംബെ കേരളീയ സമാജം ഹാളിൽ രാവിലെ 10.30-നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. യൂണിയൻ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ശാഖാ ഭാരവാഹികളും മറ്റ് പോഷക സംഘടനാ പ്രതിനിധികളും കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് യൂണിയൻ പ്രസിഡന്റ് എം. ബിജു കുമാർ അറിയിച്ചു.
ഗുരുസ്മരണ, സ്വാഗതം, അധ്യക്ഷ പ്രസംഗം, 172-ാമത് ശ്രീനാരായണ ഗുരു ജയന്തി-ഓണം ആഘോഷം, ആഘോഷക്കമ്മിറ്റി രൂപീകരണം, നന്ദി പ്രകടനം എന്നിവയാണ് യോഗത്തിന്റെ പ്രധാന അജണ്ടകൾ.