കേരളീയ സമാജം ഡോംബിവ്‌ലി ‘സുംബ ക്ലാസുകൾ’ ആരംഭിക്കുന്നു: രജിസ്ട്രേഷൻ തുടരുന്നു

by WhatsUp Mumbai

താനെ : കേരളീയ സമാജം  ഡോംബിവ്‌ലിയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ‘സുംബ ക്ലാസുകൾ’ സംഘടിപ്പിക്കുന്നു. നൃത്തത്തിലൂടെ ആരോഗ്യം സംരക്ഷിക്കാനും ഉന്മേഷദായകമായ ജീവിതശൈലി രൂപപ്പെടുത്താനുമായി ഒരുക്കുന്ന ഈ പരിശീലന പരിപാടിയിലേക്ക് പ്രവേശനം ആരംഭിച്ചു. 2026 സെപ്റ്റംബറിലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

തുടക്കക്കാർക്കും ലളിതമായി പരിശീലിക്കാവുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. മുൻപരിചയം ആവശ്യമില്ലാത്ത ഈ സുംബ ക്ലാസുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം. വെസ്റ്റേൺ, ഇന്ത്യൻ ഡാൻസ് ശൈലികൾ സമന്വയിപ്പിച്ചാണ് പടിപടിയായുള്ള പരിശീലനം നൽകുന്നത്. കേരളീയ സമാജം അംഗങ്ങൾക്ക് പ്രത്യേക ആനുകൂല്യം ഉണ്ടായിരിക്കുന്നതാണ്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, മാനസിക ഉന്മേഷം നൽകുക, സമ്പൂർണ്ണ ശരീര വ്യായാമം സാധ്യമാക്കുക, ആത്മവിശ്വാസം വളർത്തുക എന്നിവയ്‌ക്കൊപ്പം എയറോബിക്, കോർ, ഗ്ലൂട്ട് ശക്തിപ്പെടുത്താനും സുംബ ക്ലാസുകൾ സഹായിക്കും. നൃത്തവും വ്യായാമവും സമന്വയിപ്പിച്ച് കൂടുതൽ ആരോഗ്യപൂർണ്ണമായ ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ആർട്സ് & കൾച്ചർ സെക്രട്ടറി സുരേഷ് ബാബു കെ.കെ (9820886717)-യെ ബന്ധപ്പെടാവുന്നതാണെന്ന് കേരളീയ സമാജം ഡോംബിവ്‌ലി
ജനറൽ സെക്രട്ടറി രാജശേഖരൻ നായർ അറിയിച്ചു.

You may also like