235
ഡോംബിവ്ലി: കേരളീയ സമാജം ഡോംബിവ്ലിയുടെ ആഭിമുഖ്യത്തിൽ കൈകൊണ്ട് നിർമിക്കുന്ന സൗജന്യ ആഭരണ നിർമാണ ക്ലാസ് സംഘടിപ്പിക്കുന്നു.
ക്രിയാത്മകമായ കഴിവുകളെ മനോഹരമായ ആഭരണങ്ങളാക്കി മാറ്റാനും, ഹോബി അല്ലെങ്കിൽ വീട്ടിലിരുന്ന് ചെയ്യാവുന്ന ബിസിനസ്സ് ആയി വളർത്താനും സഹായിക്കുന്ന പരിശീലനത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. തുടക്കക്കാർ, വിദ്യാർഥികൾ, വീട്ടമ്മമാർ, കരകൗശല പ്രേമികൾ എന്നിവർക്ക് ഈ പരിശീലനത്തിൽ പങ്കെടുക്കാം. കേരളീയ സമാജം ഡോംബിവ്ലിയാണ് പരിശീലന വേദി.
കൂടുതൽ വിവരങ്ങൾക്ക് ആർട്സ് & കൾച്ചർ സെക്രട്ടറി സുരേഷ് ബാബു കെ. കെ. (9820886717) യുമായി ബന്ധപ്പെടാവുന്നതാണെന്ന് ജനറൽ സെക്രട്ടറി രാജശേഖരൻ നായർ അറിയിച്ചു.