48 മണിക്കൂറിനിടെ 250 പേർക്ക് കടിയേറ്റ സംഭവം: കല്യാണിൽ ഭീതി തുടരുന്നു; തെരുവുനായ്ക്കൾക്കെതിരെ നടപടി ശക്തമാക്കി കെഡിഎംസി

by WhatsUp Mumbai

താനെ : കല്യാൺ – ഡോംബിവ്‌ലി
മേഖലയിൽ 48 മണിക്കൂറിനിടെ 250-ലേറെ പേർക്ക് തെരുവുനായയുടെ കടിയേറ്റു.പരുക്കേറ്റവർ കല്യാൺ വെസ്റ്റിലെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നായ ശല്യം രൂക്ഷമായതോടെ നായ്ക്കളെ പിടികൂടുന്നതിനും വന്ധ്യംകരിക്കുന്നതിനുമുള്ള നടപടികൾ കല്യാൺ-ദോംബിവ്ലി മുൻസിപ്പൽ കോർപ്പറേഷൻ (KDMC) ഊർജിതമാക്കി.

പ്രതിദിനം 25 നായ്ക്കളെ പിടികൂടി കുത്തിവെപ്പും വന്ധ്യംകരണവും നടത്തുന്നുണ്ടെന്നും ഇതിനായി മൂന്ന് വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും അസിസ്റ്റന്റ് കമ്മീഷണർ സമീർ ജാധവ് അറിയിച്ചു. പരസ്യമായി ഭക്ഷണം നൽകുന്നത് നായ്ക്കൾ തടിച്ചുകൂടാനും ആക്രമണങ്ങൾ വർധിക്കാനും കാരണമാകുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാൻ മൃഗസ്നേഹികളുടെ സഹകരണം തേടിയതായി കെഡിഎംസി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് സുന്ദർദേ പറഞ്ഞു.

You may also like