രാഷ്ട്രീയ ഭേദമന്യേ പ്രമുഖരുടെ സംഗമം; സുപ്രിയ സുലെയുടെ മകൾ രേവതിയുടെ വിവാഹ സൽക്കാരത്തിൽ പങ്കടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും

by WhatsUp Mumbai

​ന്യൂഡൽഹി: എൻസിപി (ശരദ് പവാർ) വർക്കിങ് പ്രസിഡന്റും എംപിയുമായ സുപ്രിയ സുലെയുടെയും സദാനന്ദ് സുലെയുടെയും മകൾ രേവതി സുലെയുടെ വിവാഹ സൽക്കാരച്ചടങ്ങ് ഡൽഹിയിൽ രാഷ്ട്രീയ പ്രമുഖരുടെ അപൂർവ സംഗമവേദിയായി. ഡൽഹി ജനപഥ് 6-ലെ ശരദ് പവാറിന്റെ വസതിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രീയ ഭേദമന്യേ രാജ്യത്തെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, എംപി പ്രിയങ്ക ഗാന്ധി വധ്ര എന്നിവർ ചടങ്ങിലെ പ്രധാന ആകർഷണമായി. വധൂവരന്മാർക്ക് ആശംസകൾ നേരാൻ എൻഡിഎ (NDA), ഇന്ത്യ (INDIA) മുന്നണികളിലെ പ്രമുഖ നേതാക്കൾ ഒരേവേദിയിൽ എത്തിയത് ഏറെ ശ്രദ്ധേയമായി.

ശരദ് പവാറിന്റെ കൊച്ചുമകളായ രേവതി സുലെയും സാരംഗ് ലഖാനിയും തമ്മിലുള്ള വിവാഹത്തിന് പിന്നാലെയാണ് തലസ്ഥാന നഗരിയിൽ പ്രമുഖരെ പങ്കെടുപ്പിച്ച് റിസപ്ഷൻ സംഘടിപ്പിച്ചത്. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

You may also like