മുംബൈ ലോക്കൽ ട്രെയിനുകളിൽ വിദ്യാർത്ഥികൾക്കായി 3 പ്രത്യേക കോച്ചുകൾ വേണം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ച് തേജസ്വി ഘോസാൽക്കർ

by WhatsUp Mumbai

​മുംബൈ: മുംബൈ ലോക്കൽ ട്രെയിനുകളിൽ വിദ്യാർത്ഥികൾക്കായി 3 കോച്ചുകൾ വീതം സംവരണം ചെയ്യണമെന്ന് ബിജെപി വക്താവും മുൻ കോർപ്പറേറ്ററുമായ തേജസ്വി ഘോസാൽക്കർ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും സഹമന്ത്രി വി.കെ. സിങ്ങിനും അയച്ച കത്തിലൂടെയാണ് ഇവർ ഈ ആവശ്യം ഉന്നയിച്ചത്.

വെസ്റ്റേൺ റെയിൽവേയിലെ ചർച്ച്ഗേറ്റ്-ദഹാനു പാതയിലും സെൻട്രൽ റെയിൽവേയിലെ സിഎസ്എംടി-കസാര/കഹു പാതയിലും ഓടുന്ന 12 കോച്ച് ട്രെയിനുകളിൽ രാവിലെ 5 മുതൽ 11 വരെയുള്ള സമയത്ത് പ്രത്യേക കോച്ചുകൾ വേണമെന്നാണ് ആവശ്യം. തിരക്കുമൂലം വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാനും സമയത്തിന് ക്ലാസുകളിലെത്താനും കഴിയാത്ത സാഹചര്യം ഒഴിവാക്കാൻ സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും നൽകുന്നതുപോലെ വിദ്യാർത്ഥികൾക്കും സംവരണം വേണമെന്ന് അവർ കത്തിൽ വ്യക്തമാക്കി.

You may also like