241
കൊച്ചി : ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ സംഘപരിവാര്‍ സഹയാത്രികൻ ടി ജി മോഹൻദാസ് പോലീസ് കസ്റ്റഡിയിൽ. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത്.
ഒരു മണിക്കൂറോളം നീണ്ട പരിശോധനക്ക് ശേഷമാണ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. കലാപാഹ്വാനം, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം സൈബർ പോലീസും മട്ടാഞ്ചേരി പോലീസിന്റെ പ്രത്യേക സംഘവുമാണ് ടി ജി മോഹൻദാസിന്റെ വീട്ടിലെത്തിയത്.
വിദ്വേഷ പരാമർശത്തിൽ തിരുവനന്തപുരം സൈബർ പോലീസാണ് മോഹൻദാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ജിസ്മോൻ്റെ പരാതിയിലാണ് കേസ്.