എഐ വ്യാജ ടിക്കറ്റ് തട്ടിപ്പ്: ടിക്കറ്റ് പരിശോധനാ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാൻ റെയിൽവേ

by WhatsUp Mumbai

മുംബൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചുള്ള വ്യാജ ലോക്കൽ ട്രെയിൻ ടിക്കറ്റുകളും പാസുകളും വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പരിശോധനാ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാൻ മുംബൈ റെയിൽവേ ആവശ്യപ്പെട്ടു. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത ഇത്തരത്തിലുള്ള വ്യാജ ടിക്കറ്റുകൾ തടയാൻ ജീവനക്കാർക്ക് പ്രത്യേക പരിശീലനവും നൽകുന്നുണ്ട്.

ഔദ്യോഗിക ‘യുടിഎസ്’ ആപ്പിലൂടെ അല്ലാതെ സ്ക്രീൻഷോട്ടുകളോ ഇമേജ് ഫയലുകളോ കാണിച്ച് യാത്ര ചെയ്യുന്നവർക്കെതിരെ കടുത്ത നിയമനടപടിയും എഫ്.ഐ.ആറും സ്വീകരിക്കും. റെയിൽവേ കൗണ്ടറുകൾ, എടിവിഎം, യുടിഎസ് ആപ്പ് എന്നിവ വഴി മാത്രം ടിക്കറ്റുകൾ എടുക്കാൻ അധികൃതർ അഭ്യർത്ഥിച്ചു.

You may also like