208
മുംബൈ: എൻസിപിയെ സംഘടനാപരമായി ശക്തിപ്പെടുത്തുന്നതിനായി പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാർ നിർണായക ചർച്ച നടത്തി. സൗത്ത് മുംബൈയിലെ സുനേത്ര പവാറിന്റെ ഔദ്യോഗിക വസതിയായ ‘ദേവഗിരി’യിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സുനേത്ര പവാറിനൊപ്പം എൻസിപി നേതാവും മകനുമായ പാർഥ് പവാറും ചർച്ചയിൽ പങ്കെടുത്തു.
പാർട്ടിയെ പുനഃസംഘടിപ്പിക്കുന്നതിനും സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള തന്ത്രങ്ങളാണ് കൂടിക്കാഴ്ചയിൽ വിഷയമായതെന്ന് എൻസിപി നേതാക്കളായ സൂരജ് ചവാനും സഞ്ജയ് ഖോഡ്കെയും അറിയിച്ചു. രാജ്യം, സംസ്ഥാനം, പാർട്ടി എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതായി പാർഥ് പവാറും വ്യക്തമാക്കി.