മഴക്കാലം ആഘോഷമാക്കാം; പ്രകൃതിയുടെ മാന്ത്രികത നിറഞ്ഞ മുംബൈയ്ക്കടുത്തുള്ള 5 രഹസ്യ ട്രെക്കിംഗ് വിസ്മയങ്ങൾ!

by admin

മഴക്കാലം കനത്തതോടെ മഹാരാഷ്ട്രയിലെ കുന്നിൻനിരകൾ ഹരിതാഭമായ പറുദീസയായി മാറി കഴിഞ്ഞു. വരാന്ത്യങ്ങളിൽ ആയിരക്കണക്കിന് ട്രെക്കിങ് പ്രേമികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. രാജമാച്ചി, ലോഹഗഡ്, വിസാപൂർ, കൽസുബായ് തുടങ്ങിയ പ്രശസ്തമായ ഇടങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ, ശാന്തവും മനോഹരവുമായ ബദൽ വഴികൾ തിരയുകയാണ് സാഹസിക സഞ്ചാരികൾ. തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി, മനോഹര കാഴ്ചകളും വെള്ളച്ചാട്ടങ്ങളും സാഹസിക പാതകളും സമ്മാനിക്കുന്ന, മുംബൈയ്ക്കടുത്തുള്ള ചില പ്രധാന ട്രെക്കിങ് കേന്ദ്രങ്ങൾ പരിചയപ്പെടാം. ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത് ഋതുഞ്ചയ് ദോലെ ആണ്.

നാനേമാച്ചി വാട്ടർഫോൾ ട്രെക്ക് (റായ്ഗഡ്)

റായ്ഗഡ് ജില്ലയിലെ പ്രകൃതിരമണീയമായ ഒരിടമാണിത്. സാന്ദ്രമായ വനങ്ങളിലൂടെയും ചെറിയ അരുവികളിലൂടെയും ഗ്രാമീണ പാതകളിലൂടെയും സഞ്ചരിച്ച് ചെന്നെത്തുന്നത് തട്ടുകളായി പതിക്കുന്ന മനോഹരമായ വെള്ളച്ചാട്ടത്തിന്റെ മുന്നിലേക്കാണ്.

ആദ്രായ് ജംഗിൾ ട്രെക്ക് (മാൽഷെജ് മേഖല)

മഞ്ഞുമൂടിയ കാടുകളും പ്രകൃതിയുടെ കന്യകാത്വവും ഇഷ്ടപ്പെടുന്നവർക്ക് ആദ്രായ് ഒരു സ്വപ്നഭൂമിയാണ്. കനത്ത കാട്, രഹസ്യ വെള്ളച്ചാട്ടങ്ങൾ, പുരാതന പാതകൾ, താഴ്‌വരകളുടെ മനോഹര ദൃശ്യങ്ങൾ എന്നിവ നൽകുന്ന മികച്ച റെയിൻഫോറസ്റ്റ് അനുഭവമാണ് ഈ പാത സമ്മാനിക്കുന്നത്.

ദിക്സാൽ വാട്ടർഫോൾ റാപ്പെലിങ് (കർജത്)

ട്രെക്കിങ്ങിനൊപ്പം കൂടുതൽ സാഹസികത ആഗ്രഹിക്കുന്നവർക്ക് കർജതിലെ ദിക്സാൽ തിരഞ്ഞെടുക്കാം. പച്ചപ്പിന് നടുവിൽ, കുത്തിയൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ അരി കട്ടിയിലൂടെ താഴേക്ക് ഇറങ്ങുന്ന റാപ്പെലിങ് ഇവിടുത്തെ പ്രധാന ആകർഷണമാണ്.
അന്ധർബൻ ജംഗിൾ ട്രെക്ക് (പിംപ്രി മേഖല)

ഇരുണ്ട കാട്’ എന്നറിയപ്പെടുന്ന അന്ധർബൻ മഹാരാഷ്ട്രയിലെ ഏറ്റവും മനോഹരമായ വനപാതകളിൽ ഒന്നാണ്. നിബിഡ വനങ്ങളും മഞ്ഞുമൂടിയ പാതകളും എണ്ണമറ്റ വെള്ളച്ചാട്ടങ്ങളും നിറഞ്ഞതാണ് ഇവിടം. കുത്തനെയുള്ള കയറ്റങ്ങൾക്ക് പകരം കൂടുതലും താഴ്ചയിലേക്കുള്ള പാതയായതിനാൽ മഴക്കാലത്ത് ഏറെ സുഖകരമായ യാത്ര ഇത് പ്രധാനം ചെയ്യുന്നു.

സന്ധൻ വാലി ട്രെക്ക് & റാപ്പെലിങ്

നിഴലുകളുടെ താഴ്‌വര’ (വാലി ഓഫ് ഷാഡോസ്) എന്നറിയപ്പെടുന്ന സന്ധൻ വാലി, ട്രെക്കിങ്, മലയിടുക്ക് പര്യവേക്ഷണം, റാപ്പെലിങ് എന്നിവയുടെ അപൂർവ്വ സംയോജനമാണ്. മറ്റ് പ്രശസ്ത കേന്ദ്രങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവാണെന്നതും ഇവിടുത്തെ പ്രത്യേകതയാണ്.

You may also like