143
മുംബൈ : 2026-ലെ എസ്.എസ്.സി, എച്ച്.എസ്.സി പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ സഹാർ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ അനുമോദിക്കുന്നു. വരും ഞായറാഴ്ച (ഓഗസ്റ്റ് 9) വൈകിട്ട് 7 മണിക്ക് സമാജം ഓഫീസിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
മാർക്ക് ലിസ്റ്റിന്റെയോ സർട്ടിഫിക്കറ്റിന്റെയോ പകർപ്പ് അന്ധേരിയിലുള്ള സമാജം ഓഫീസിൽ നേരിട്ടെത്തിക്കുകയോ ബന്ധപ്പെട്ട വാട്സാപ്പ് നമ്പറിലേക്ക് അയച്ചു നൽകുകയോ ചെയ്യണമെന്ന് സമാജം സെക്രട്ടറി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Ph :9967904739
9757240092